Connect with us

International

ദക്ഷിണ കൊറിയ വ്യഭിചാരത്തെ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി

Published

|

Last Updated

സിയോള്‍: ദക്ഷിണ കൊറിയയില്‍ 60 വര്‍ഷമായി നിലനില്‍ക്കുന്ന, വ്യഭിചാരം ക്രിമിനല്‍ കുറ്റമെന്ന നിയമം കോടതി അസാധുവാക്കി. ഈ കുറ്റം ചെയ്യുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷയാണ് നിയമം അനുശാസിച്ചിരുന്നത്. ഒമ്പതംഗ ബഞ്ചില്‍ ഏഴ് പേരും, 1953ല്‍ നിലവില്‍ വന്ന ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കുകയായിരുന്നു. അതേസമയം, വിഭിചാരത്തെ അധാര്‍മിക പ്രവര്‍ത്തിയെന്നു തന്നെയാണ് കോടതി ഇപ്പോഴും വിശേഷിപ്പിച്ചത്. എന്നാല്‍ വ്യഭിചാരം ചെയ്തതിന്റെ പേരില്‍ വ്യക്തിയെ ജയിലിലടക്കാന്‍ കഴിയില്ലെന്നും വ്യക്തികളുടെ സ്വകാര്യ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും കോടതി വ്യക്തമാക്കി. മുസ്‌ലിം രാജ്യങ്ങളില്‍ ഈ നിയമം വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. മുസ്‌ലിം രാജ്യങ്ങളല്ലാത്തവയില്‍, വളരെ കുറഞ്ഞവ മാത്രമേ വ്യഭിചാരത്തെ കുറ്റകരമായി കാണുന്നൂള്ളൂ. അതേസമയം, ഇങ്ങനെയൊരു നിയമം ശക്തമായി നിലനിന്നിരുന്നതിനാല്‍ വ്യഭിചാര കേസുകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ അയ്യായിരത്തിലധികം പേര്‍ ഈ കേസില്‍ കുടുങ്ങിയിരുന്നു. 2004ല്‍ 216 പേര്‍ ജയില്‍ ശിക്ഷ അനുഭവിച്ചപ്പോള്‍ 2008 ആയപ്പോഴേക്കും ഇവരുടെ എണ്ണം 42 ആയി കുറയുകയും ചെയ്തു. 2008 മുതല്‍ ആകെ 12 പേരാണ് വ്യഭിചാര കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതെന്നും കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

---- facebook comment plugin here -----

Latest