സോളാര്‍ കമ്മീഷനു മുന്നില്‍ കൊടിയേരി ബാലകൃഷ്ണന്‍ തെളിവ് നല്‍കി

Posted on: February 26, 2015 6:07 pm | Last updated: February 26, 2015 at 7:29 pm

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ തെളിവ് നല്‍കി. തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു തെളിവെടുപ്പ് നടന്നത്. വ്യാഴാഴ്ച രാവിലെ 11 നാണ് കോടിയേരി കമ്മീഷനു മുന്നില്‍ ഹാജരായി തെളിവുകള്‍ സമര്‍പ്പിച്ചത്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച വിഷയങ്ങളാണ് കമ്മീഷന്‍ അന്വേഷിക്കുന്നത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വെള്ളിയാഴ്ച കമ്മീഷനു മുമ്പാകെ തെളിവ് നല്‍കും.