Connect with us

Kerala

സിപിഐ സംസ്ഥാന സമ്മേളനത്തിന് കൊടിയുയര്‍ന്നു

Published

|

Last Updated

കോട്ടയം: സിപിഐ സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് കൊടിയുയര്‍ന്നു. മുതിര്‍ന്ന നേതാവ് സി.എ. കുര്യനാണ് തിരുനക്കര മൈതാനത്ത് പതാക ഉയര്‍ത്തിയത്. മാര്‍ച്ച് രണ്ടുവരെയാണ് സമ്മേളനം. വിവിധ ജില്ലകളില്‍നിന്നുള്ള ജാഥകള്‍ വൈകുന്നേരം അഞ്ചിന് തിരുനക്കരയില്‍ സംഗമിച്ചു. വൈകിട്ട് സാംസ്‌കാരിക സമ്മേളനം ഡോ. പുതുശേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

27 ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകീട്ട നടക്കുന്ന ആരോഗ്യസെമിനാറില്‍ ഡോ.വി. രാമന്‍കുട്ടി, ആര്‍. സുശീലന്‍, ഡോ. ബി. ഇക്ബാല്‍, ഡോ. വി.പി. ഗംഗാധരന്‍, ഡോ.പി.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. 28 നും പ്രതിനിധിസമ്മേളനം തുടരും. വൈകുന്നേരം ആറിനു “കേരളവികസനം, പുതിയ പരിപ്രേഷ്യം” എന്ന സെമിനാര്‍ പ്രതിപക്ഷനേതാവ് വി എസ്. അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

Latest