Connect with us

Gulf

പൊതു ഗതാഗതം; പതിവ് യാത്രക്കാരെ ആദരിച്ചു

Published

|

Last Updated

ദുബൈ: യാത്രക്കായി പൊതു ഗതാഗത മാര്‍ഗം ഉപയോഗപ്പെടുത്തുന്നവരെ ആദരിച്ചു. ഏഴാമത് ദുബൈ അവാര്‍ഡ് ഫോര്‍ സസ്‌റ്റൈനബിള്‍ ട്രാന്‍സ്‌പോര്‍ട്ടി(ഡി എ എസ് ടി)ന്റെ ഭാഗമായാണ് ഡി എ എസ് ടി അവാര്‍ഡ് നല്‍കി ആദരിച്ചത്. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എസ്റ്റാബ്ലിഷ്‌മെന്റ് ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലായിരുന്നു ആദരിക്കല്‍. ആറു വിഭാഗങ്ങളില്‍ നിന്നാണ് അവാര്‍ഡിനായി വ്യക്തികളെ തിരഞ്ഞെടുത്തത്. പൊതുജനങ്ങള്‍ക്കിടയില്‍ പൊതുഗതാഗത മാര്‍ഗങ്ങളെ പ്രോത്സാഹിപ്പിക്കാനായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലുള്ളതാണ് അവാര്‍ഡ്.

---- facebook comment plugin here -----

Latest