സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കണ്ണൂരില്‍ ഉച്ചക്ക് ശേഷം ഹര്‍ത്താല്‍

Posted on: February 26, 2015 10:25 am | Last updated: February 26, 2015 at 11:57 pm

കണ്ണൂര്‍: കൂത്തുപറമ്പിന് സമീപം ചിറ്റാരിപ്പറമ്പില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കള്ളുചെത്ത് തൊഴിലാളിയായ പ്രേമനാ (45)ണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി വെട്ടേറ്റ പ്രേമന്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. തലശേരി സഹകരണ ആശുപത്രിയിലായിരുന്നു മരണം. ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഉച്ചക്ക് രണ്ട് മുതല്‍ ആറ് മണിവരെ ഹര്‍ത്താലിന് എല്‍ഡിഎഫ് ആഹ്വാനം ചെയ്തു. കൂത്തുപറമ്പ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഇന്ന് മുഴുവന്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. സുഹൃത്തിന്റെ മകളുടെ കല്ല്യാണചടങ്ങില്‍ പങ്കെടുത്ത് ചിറ്റാരിപറമ്പ് ടൗണിലേക്ക് പ്രേമന്‍ വരുമ്പോള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമിക്കുകയായിരുന്നു.