എസ് ജെ എം സില്‍വര്‍ ജൂബിലി: ജില്ലാ മുഅല്ലിം സമ്മേളനം സമാപിച്ചു

Posted on: February 26, 2015 10:08 am | Last updated: February 26, 2015 at 10:12 am

കണിയാമ്പറ്റ: ‘പഠനം സംസ്‌കരണം, സേവനം എന്ന ശീര്‍ഷകത്തില്‍ സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സമ്മേളനം കണിയാമ്പറ്റ സുന്നീ മദ്‌റസയില്‍ സമാപിച്ചു.സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തിവരുന്ന 25 ഇന കര്‍മ്മ പദ്ധതികളുടെ സമാപന ചടങ്ങായ മുഅല്ലിം നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ ഭാഗമായായിരുന്നു ജില്ലാ സമ്മേളനം.
മഹല്ല് പ്രസിഡന്റ് ബീരാന്‍ കണിയാമ്പറ്റ പതാക ഉയര്‍ത്തി.നൂറുല്‍ ഉലമ എം എ ഉസ്താദ് അനുസ്മരണ സദസില്‍ അബ്ദുല്ല മുസ്‌ലിയാര്‍ തരുവണ പ്രാര്‍ഥന നടത്തി. എസ് ജെ എം ജില്ലാ പ്രസിഡന്റ് മമ്മൂട്ടി മദനിയുടെ അധ്യക്ഷതയില്‍ എസ് എം എ ജില്ലാ പ്രസിഡന്റ് കെ കെ മുഹമ്മദലി ഫൈസി ഉദ്ഘാടനം ചെയ്തു.സയ്യിദ് മുത്തുക്കോയ തങ്ങള്‍ പരിയാരം, കെ എസ് മുഹമ്മദ് സഖാഫി (ദാറുല്‍ ഫലാഹ്), എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട്, ശാഹിദ് സഖാഫി (എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ്),അലവി സഅദി എന്നിവര്‍ പ്രസംഗിച്ചു. സിദ്ദീഖ് മദനി സ്വാഗതം പറഞ്ഞു.തുടര്‍ന്ന് നടന്ന ജില്ലാ സമ്മേളനത്തിന്റെ ആദ്യ സെഷനില്‍ ഹൈദരലി സഖാഫി വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി കുഞ്ഞുകുളം വിഷയാവതരണം നടത്തി.അലവി സഅദി, റഫീഖ് മുസ്‌ലിയാര്‍,ഗഫൂര്‍ നിസാമി,ജാഫര്‍ സഅദി സംബന്ധിച്ചു. രണ്ടാം സെഷനില്‍ മുഹമ്മദ്കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ബഷീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ വിഷയാവതരണം നടത്തി. ഉസ്മാന്‍ സഖാഫി,ഹാരിസ് ഇര്‍ഫാനി,ടി പി അബ്ദുസ്സലാം മുസ്‌ലിയാര്‍ താഞ്ഞിലോട്, സിദ്ദീഖ് സഖാഫി ബത്തേരി സംബന്ധിച്ചു.