Connect with us

Palakkad

വായനയുടെ വാതില്‍ തുറന്ന് ഹസനിയ്യ സ്‌കൂള്‍ ലൈബ്രറി

Published

|

Last Updated

ഹസനിയ്യനഗര്‍: അക്ഷരങ്ങള്‍ ചേര്‍ത്ത് വെച്ച അറിവിന്റെ ആഴിയിലേക്ക് പരന്ന വായനയുടെ വിജ്ഞാന വിപ്ലവ വേദി തുറന്ന് കൊണ്ട് ജാമിഅ ഹസനിയ്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹസനിയ്യ പബ്ലിക് സ്‌കൂള്‍ ലൈബ്രറി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റും ഹസനിയ്യ പ്രിന്‍സിപ്പാളുമായ കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ശരിയായ ദിശയിലുള്ളതും മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചതുമായ വിദ്യാഭ്യാസമാണ് കാലം ആവശ്യപ്പെടുന്നതെന്നും വായനയൂടെ മാത്രമേ അത്തരം വിദ്യാഭ്യാസ പുരോഗതി കൈവരിക്കാന്‍ സാധ്യമാകൂമെന്നു അദ്ദേഹം കുട്ടിചേര്‍ത്തു.
ഇസ്‌ലാം വായനയെ പ്രോത്സാഹിപ്പിച്ച മതമാണെന്നും മുന്‍ഗാമികളുടെ വിജയത്തിന് വായന വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഹാഫിള് മുഹമ്മദ് സഖാഫി മമ്പാട് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് അല്‍ഹസനി നിസാമി മേല്‍പ്പറമ്പ്, ശാഹുല്‍ഹമീദ് മാസ്റ്റര്‍, ഹബീബ് മാസ്റ്റര്‍, റാഷിദ് മാസ്റ്റര്‍, ജലീല്‍ മാസ്റ്റര്‍, ശെരീഫ് അല്‍ഹസനി പ്രസംഗിച്ചു. സക്കരിയ്യ മാസ്റ്റര്‍ സ്വാഗതവും സ്‌കൂള്‍ ലീഡര്‍ മുഹമ്മദലി കുറ്റനാട് നന്ദിയും പറഞ്ഞു.

Latest