Connect with us

Palakkad

പോലീസിനെ അക്രമിച്ച നാലംഗ സംഘം അറസ്റ്റില്‍

Published

|

Last Updated

ചെര്‍പ്പുളശേരി: നിരപറമ്പില്‍ പൊതു സ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ നാലംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ സംഘം മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ജനമൈത്രി പോലീസിന്റെ സജീവ പ്രവര്‍ത്തനം നടക്കുന്ന സ്ഥലമാണ് നിരപ്പറമ്പ്.
ഇതേ തുടര്‍ന്ന് ചെര്‍പ്പുളശേരി പോലീസ് എസ് ഐ ചന്ദ്രന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി വാഹനത്തില്‍ കയറാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ സംഘം പോലീസിനെ ആക്രമിച്ചു. സംഘത്തിന്റെ ആക്രമണത്തില്‍ സീനിയര്‍ പോലീസ് ഓഫീസര്‍ അബ്ദുറശീദിന് പരുക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് ആലിപ്പറമ്പ് സ്വദേശികളായ കാപ്രംപനത്തുംകുന്നത്ത് നൗഫല്‍(29), ചെത്തല്ലൂര്‍ ആനകുഴി വീട്ടില്‍ ബാബു രാജ്(23),കാമ്പ്രം തോണിക്കടവ് ശിഹാബ്(29), കോട്ടക്കല്‍ വീട്ടില്‍ ജാഫര്‍(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി നൗഫലിന് കത്തികുത്ത് കേസുള്‍പ്പെടെ ചെര്‍പ്പുളശേരി സ്റ്റേഷനില്‍ മൂന്ന് കേസുകളും പെരിന്തല്‍മണ്ണ സ്റ്റേഷനിലും രണ്ട് കേസ് നിലവിലുണ്ട്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.

---- facebook comment plugin here -----

Latest