Connect with us

Palakkad

പട്ടാമ്പി ടൗണ്‍ കഞ്ചാവ് വില്‍പ്പനക്കാരുടെ ഇടത്താവളമാകുന്നു

Published

|

Last Updated

കൊപ്പം: പട്ടാമ്പി ടൗണും പരിസരവും കഞ്ചാവ് വില്‍പ്പനക്കാരുടെ ഇടനിലതാവളമായി മാറുന്നു.പട്ടാമ്പിറെയില്‍വേസ്റ്റേഷന്‍, ബസ്റ്റാന്‍ഡ്, മാര്‍ക്കറ്റ് റോഡ് പരിസരം എന്നിവ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന സജീവം.ചെറുകിട കച്ചവടക്കാരാണ് കഞ്ചാവ് ചെറുപൊതികളാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നത്.
ബസ്റ്റാന്‍ഡിലും റെയില്‍വേസ്റ്റേഷനിലും ഇതിന് പ്രത്യേക സംഘങ്ങളുണ്ട്.റെയില്‍വേസ്റ്റഷനിലെത്തി ആരും ശ്രദ്ധിക്കാത്ത തരത്തില്‍ ആവശ്യക്കാരോട് മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച പ്രകാരം പ്ലാറ്റ്‌ഫോമില്‍ കഞ്ചാവ് പൊതിയിടും. മാറി നില്‍ക്കുന്ന ആവശ്യക്കാര്‍ പിന്നീട് ഇവിടെയെത്തി പൊതി കൈപറ്റുകയും ചെയ്യും. മുഷിഞ്ഞ കടലാസിലാണ് കഞ്ചാവ് പൊതിയുന്നത് എന്നതിനാല്‍ ആര്‍ക്കും അറിയാന്‍ കഴിയില്ല.മറ്റു യാത്രക്കാരുടെ കണ്ണില്‍പെടുകയുമില്ല.
ചില സമയങ്ങളില്‍ ഇത് യാത്രക്കാരുടെ ശ്രദ്ദയില്‍ പെടാറുണ്ടെങ്കിലും “യം മൂലം അധികൃതരെ അറിയിക്കാനോ മറ്റോ ഇവര്‍ തയ്യാറാവുകയില്ല. കഴിഞ്ഞ ദിവസം ഒരു യാത്രക്കാരന്‍ കഞ്ചാവ് പൊതിയി്ടുന്നയാളെ പിടികൂടി റെയില്‍വെസ്റ്റേഷനില്‍ ഏല്‍്പപിച്ചിരുന്നു. പട്ടാമ്പി പോലീസ് എത്തി ഈ യുവാവിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയെങ്കിലും ജാമ്യത്തില്‍ വിട്ടു. ഇതുമായി ബന്ധമില്ലാത്ത ഒരാളെയാണ് യാത്രക്കാര്‍ പിടികൂടിയതെന്ന മട്ടിലാണ് പോലീസ് ഇത് കൈകാര്യം ചെയ്തത്.
യുവാവിന്റെ വീട്ടുകാരെ വിളിച്ചു വരുത്തി അവരോടൊപ്പം യുവാവിനെ പോലീസ് വിടുകയായിരുന്നു. സമാനമായ സംഭവങ്ങള്‍ പട്ടാമ്പി റെയില്‍വേസ്റ്റേഷനില്‍ നിത്യസംഭവമാണ്. എല്ലാം അറിഞ്ഞിട്ടും കണ്ടില്ലെന്ന ഭാവമാണ് പോലീസിനുള്ളത്. എന്നാല്‍ കഞ്ചാവ് പൊതി പ്ലാറ്റ്‌ഫോമിലിട്ടയാള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു.
ഇയാളെ കണ്ടെത്താനും പോലീസ് തയ്യാറായില്ല. പട്ടാമ്പിയില്‍ കഞ്ചാവ് മാഫിയയും പോലീസും തമ്മിലുള്ള രഹസ്യ ബാന്ധവം മൂുലം എപ്പോഴും എവിടെയും കഞ്ചാവ്‌വില്‍ക്കാമെന്നതാണ് അവസ്ഥ. പട്ടാമ്പി മേഖലയില്‍ പലടിയടത്തും കഞ്ചാവ് വില്‍പ്പന സജീവമാണ്.
റെയില്‍വേസ്റ്റഷന്റെ ആളൊഴിഞ്ഞ കാട്പിടിച്ച പ്രദേശങ്ങളാണ് രാത്രികാലങ്ങളില്‍ കഞ്ചാവ് വില്‍പ്പനയുടെ ഇടനിലകേന്ദ്രങ്ങളാകുന്നത്.
റെയില്‍വേ പോലീസ് ഇല്ലാത്ത സ്‌റ്റേഷനായതിനാല്‍ രാത്രികാലങ്ങളില്‍ സ്‌റ്റേഷന്‍ പരിസരം ഇത്തരക്കാരുടെ വിഹാരകേന്ദ്രങ്ങളാണ്. കോയമ്പത്തൂരില്‍ നിന്നും തീവണ്ടി വഴിയാണ് പട്ടാമ്പിയില്‍ ലഹരി ഉത്പ്പന്നങ്ങളുടെ പൊതികളെത്തുന്നത്. വലിയ അളവില്‍ ലഹരി ഉത്പ്പന്നങ്ങള്‍ കൊണ്ടു വരുമ്പോഴാണ് പോലീസ് അറിയുന്നതും പിടികൂടുന്നതും. ചെറിയ പൊതികളാക്കി എത്തുമ്പോള്‍ പോലീസ് അറിയുന്നില്ല.
നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ ഇവിടെ എത്തിക്കുന്നത് നിത്യസംഭവമാണ്. കുന്നംകുളം, ഗുരുവായൂര്‍, വളാഞ്ചേരി ഭാഗങ്ങളിലേക്കും ഇവിടെ നിന്നാണ് കഞ്ചാവ് പൊതികള്‍ പോകുന്നതെന്ന് പറയുന്നു. കുറച്ചുകാലമായി കഞ്ചാവ് പിടികൂടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളാണ് കഞ്ചാവിന്റെ ഇപഭോക്താക്കളില്‍ ഏറെയും. പട്ടാമ്പി മേഖലയില്‍ അന്യസംസ്ഥാന തൊവിലാളികള്‍ കൂടുതലായുള്ളതും ഇടനിലക്കാരെ പട്ടാമ്പിയിലേക്ക് ആകര്‍ഷിക്കുന്നു.