Connect with us

National

മോഡേണ്‍ എക്‌സ്പ്രസ്‌

Published

|

Last Updated

 റെയില്‍ ബജറ്റില്‍ പുതിയ ട്രെയിനുകളില്ല; യാത്രാനിരക്ക് വര്‍ധനയില്ല
ന്യൂഡല്‍ഹി: റെയില്‍വേയുടെ ആധുനികവത്കരണത്തിനും സ്വയം പര്യാപ്തതക്കും ഊന്നല്‍ നല്‍കി നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍ ബജറ്റ്. യാത്രാ നിരക്കില്‍ മാറ്റം വരുത്താതെയും പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കാതെയുമാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ബജറ്റ് അവതരിപ്പിച്ചത്. യാത്രാ കൂലിയില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ചരക്കു കൂലിയില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. പന്ത്രണ്ട് ഇനങ്ങളുടെ കടത്ത് കൂലിയാണ് 0.8 മുതല്‍ പത്ത് വരെ ശതമാനം വര്‍ധിപ്പിച്ചത്. ധാന്യങ്ങളും പരിപ്പ് വര്‍ഗങ്ങളും, കടലയെണ്ണ, എല്‍ പി ജി, മണ്ണെണ്ണ, സിമന്റ്, കല്‍ക്കരി, ഇരുമ്പ്, സ്റ്റീല്‍, യൂറിയ തുടങ്ങിയവയുടെ ചരക്ക് കൂലിയാണ് വര്‍ധിപ്പിച്ചത്. ചുണ്ണാമ്പ്കല്ല്, സ്പീഡ് ഡീസല്‍ ഓയില്‍ എന്നിവയുടെ ചരക്ക് കൂലിയില്‍ നേരിയ കുറവ് വരുത്തിയിട്ടുണ്ട്.
ട്രെയിനുകളുടെ ആവശ്യവും യാത്രാത്തിരക്കും പരിഗണിച്ച് പാതകളും ട്രെയിനുകളും പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് റെയില്‍വേ മന്ത്രി അറിയിച്ചത്. അഞ്ച് വര്‍ഷത്തിനകം റെയില്‍വേയില്‍ 8.5 ലക്ഷം കോടി നിക്ഷേപം നടപ്പിലാക്കുമെന്ന് റെയില്‍വേയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍-

* ടിക്കറ്റ് ബുക്കിംഗ് സമയപരിധി 120 ദിവസമാക്കി ഉയര്‍ത്തി
* സാധാരണ ടിക്കറ്റ് ലഭിക്കാന്‍ “ഓപറേഷന്‍ 5 മിനുട്‌സ്”
* വീല്‍ചെയര്‍ നേരത്തെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം
* മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി റിസര്‍വേഷനില്ലാത്ത ടിക്കറ്റ്
* ഭക്ഷണം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം
* കൂടുതല്‍ സ്റ്റേഷനുകളില്‍ എസ്‌ക * നാനൂറ് സ്റ്റേഷനുകളില്‍ വൈ ഫൈ സംവിധാനം
* വെന്‍ഡിംഗ് മെഷീനുകള്‍ വഴി ചെലവുകുറഞ്ഞ ശുദ്ധജലം
* മുതിര്‍ന്ന പൗരന്മാര്‍ക്ക് ലോവര്‍ബെര്‍ത്ത് ക്വാട്ട വര്‍ധിപ്പിച്ചു
* 108 ട്രെയിനുകളില്‍ ഇ കാറ്ററിംഗ്
* ബഹുഭാഷാ ഇ ടിക്കറ്റ് പോര്‍ട്ടല്‍
* ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളിലും മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് സംവിധാനം
* 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പര്‍- 138
* ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ടിക്കറ്റ് വെന്‍ഡിംഗ്
മെഷീനുകള്‍
* ട്രെയിന്‍ സമയക്രമം അറിയാന്‍ എസ് എം എസ് സംവിധാനം
* സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍
ടോള്‍ ഫ്രീ നമ്പര്‍- 182
* പരാതികള്‍ രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍
* വനിതാ കമ്പാര്‍ട്‌മെന്റുകളില്‍ നിരീക്ഷണ ക്യാമറ
* സ്ത്രീ സുരക്ഷക്ക് നിര്‍ഭയ ഫണ്ട് ഉപയോഗപ്പെടുത്തും
* ലക്ഷ്യം കാവലില്ലാത്ത ലെവല്‍ക്രോസിംഗ് ഇല്ലാതാക്കുക
* ശുചിത്വം ഉറപ്പാക്കി സ്വച്ഛ് റെയില്‍, സ്വച്ഛ് ഭാരത് പദ്ധതി
* പതിനേഴായിരം ടോയ്‌ലെറ്റുകള്‍ ബയോ ടോയ്‌ലെറ്റുകളാക്കും
* ട്രെയിനുകളില്‍ വിമാന മാതൃകയില്‍ വാക്വം ടോയ്‌ലെറ്റുകള്‍
* രാജധാനി, ശതാബ്ദി ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കും
* നിശ്ചിത ട്രെയിനുകളില്‍ കൂടുതല്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍
* ഒമ്പത് പാതകളില്‍ ട്രെയിന്‍ വേഗം വര്‍ധിപ്പിക്കും
* ചരക്ക് ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കും
* പ്രധാന നഗരങ്ങളില്‍ ഉപഗ്രഹ റെയില്‍വേ ടെര്‍മിനലുകള്‍
* 917 മേല്‍പ്പാലങ്ങള്‍ക്കായി 6,581 കോടി
* നാല് സര്‍വകലാശാലകളില്‍ റെയില്‍വേ ഗവേഷണ സ്ഥാപനം
* തിരക്കേറിയ ട്രെയിനുകളില്‍ കോച്ചുകള്‍ 26 ആയി ഉയര്‍ത്തും
* റെയില്‍ പാളങ്ങള്‍ ഇരുപത് ശതമാനം വര്‍ധിപ്പിക്കും
* വികസന പദ്ധതികള്‍ക്ക് സംസ്ഥാനങ്ങളുടെ സഹകരണം തേടും
* തിരക്കേറിയ ട്രെയിനുകളില്‍ കോച്ചുകള്‍ 26 ആയി ഉയര്‍ത്തും
* വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ജമ്മു കാശ്മീരുമായി
ബന്ധിപ്പിക്കുന്നതിന് 39,000 കോടി

 

 

തത്സമയ വിവരങ്ങള്‍ ചുവടെ:

Latest