Connect with us

Palakkad

കല്ലടി കോളജ് റാഗിംഗ്: മുഹ്‌സിന്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നു

Published

|

Last Updated

പാലക്കാട്: മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളജിലെ റാഗിങ് ആക്രമണത്തില്‍ ഇടതു കണ്ണിനു കാഴ്ച നഷ്ടപ്പെട്ട വിദ്യാര്‍ഥി ഒറ്റപ്പാലം ചുനങ്ങാട് ചേക്കുമുസല്യാരകത്ത് മുഹമ്മദ് മുഹ്‌സിനും കുടുംബത്തിനും ബന്ധുക്കള്‍ക്കും പോലീസ് അന്വേഷണത്തില്‍ അതൃപ്തി.
കേസ് അന്വേഷണം കോടതിയുടെ നിരീക്ഷണത്തില്‍ വേണമെന്നാവശ്യപ്പെട്ടു നിയമപോരാട്ടത്ത ിനൊരുങ്ങുകയാണു മുഹ്‌സിന്റെ കുടുംബം. പോലീസ് അന്വേഷണം ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടി മുഹ്‌സിന്റെ മാതാവ് റസിയ മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കി.ഈ മാസം നാലിനാണു കോളജിലെ ഒരു വിഭാഗം സീനിയര്‍ വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ മുഹ്‌സിനു ഗുരുതരമായി പരുക്കേറ്റത്. കേസില്‍ തുടക്കത്തില്‍ അന്വേഷണം ഇഴയുകയും പ്രതികളെ പിടികൂടുന്നതില്‍ കാലതാമസം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്നു വിവിധ തലങ്ങളില്‍നിന്നു സമ്മര്‍ദമുയരുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെയാണു പല ഘട്ടങ്ങളിലായി ഏഴു പ്രതികളെ അറസ്റ്റ് ചെയ്തത്.
ആകെയുള്ള എട്ടു പ്രതികളില്‍ ഏഴു പേര്‍ ഇതുവരെ അറസ്റ്റിലായി. ഇവര്‍ക്കെല്ലാം തന്നെ ജില്ലാ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇവര്‍ക്കു ജാമ്യം നല്‍കുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്ന വാക്കാലുള്ള അഭിപ്രായത്തോടെയാണു കോടതി ജാമ്യം നിഷേധിച്ചത്. കേസിലെ രണ്ടാം പ്രതി പെരുമ്പടാരി കാരാട്ടുപറമ്പില്‍ മുഹമ്മദ് ഷാനിലിനിയൊണ് (20) ഇനി അറസ്റ്റ് ചെയ്യാനുള്ളത്. ഇയാള്‍ നാടുവിട്ടതായും വിദേശത്തേക്കു കടന്നതായും പ്രചാരണമുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ചെന്നൈയില്‍ പോയി വിദഗ്ധ ചികില്‍സ നടത്തിയെങ്കിലും മുഹ്‌സിന്റെ ഇടതുകണ്ണിനു കാഴ്ച വീണ്ടെടുക്കാനായിട്ടില്ല.
കണ്ണില്‍നിന്നു തലച്ചോറിലേക്കുള്ള ഞരമ്പുകള്‍ക്ക് ആക്രമണത്തില്‍ തകരാര്‍ സം‘വിച്ചിട്ടുണ്ടെന്ന വിലയിരുത്തലാണ് ഡോക്ടര്‍മാരുടേത്. മുഹ്‌സിന്റെ ചികില്‍സ ചെലവുകള്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരാണു വഹിച്ചത്. ഇനി കൂത്താട്ടുകുളത്തു പോയി ആയുര്‍വേദ ചികില്‍സ നടത്തുമ്പോള്‍ മുഹ്‌സിന്‍ ഇടതുകണ്ണിലൂടെയും ലോകത്തെ കാണുമെന്ന പ്രതീക്ഷയിലാണു കുടുംബാംഗങ്ങള്‍. മുഹ്‌സിന്റെ പിതാവ് ഇബ്രാഹിം മസ്തിഷ്‌കാഘാതം ബാധിച്ച് എട്ടു വര്‍ഷത്തോളമായി കിടപ്പിലാണ്.—

Latest