Connect with us

Ongoing News

പാറി പ്പറന്ന് ത്രിവര്‍ണ പതാക

Published

|

Last Updated

താജുല്‍ ഉലമ നഗര്‍: സമ്മേളനത്തിന് നഗരിയില്‍ ഉയര്‍ത്താനുള്ള അറുപത് കൊടിമരങ്ങള്‍ ഇന്നലെ നഗരിയിലെത്തി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ മഹാന്‍മാരുടേയും മണ്‍മറഞ്ഞ പ്രസ്ഥാനിക നായകരുടേയും ചരിത്രപുരുഷന്‍മാരുടേയും മഖ്ബറ സിയാറത്തോടെ തുടക്കമിട്ട കൊടിമര ജാഥകള്‍ മൂന്ന് മണിയോടെ നഗരിയില്‍ എത്തി. അറുപത് കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെട്ട ജാഥകള്‍ പാവിട്ടപുറം, പൊന്നാനി, പാണ്ടിക്കാട്, കടലുണ്ടി നഗരം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് നഗരിയിലേക്ക് നീങ്ങിയത്.
അറുപത് സര്‍ക്കിളുകളുടെ നേതൃത്വത്തില്‍ അലങ്കരിച്ച വാഹനങ്ങളില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എത്തിച്ച കൊടിമരങ്ങള്‍ സര്‍ക്കിള്‍ സ്വഫ്‌വ ചീഫുമാര്‍ നഗരിയില്‍ നാട്ടി. കൊടിമര ജാഥകളെ സ്വാഗതംസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

മുംബൈയിലും സമ്മേളനാരവം
മുംബൈ:എസ് വൈ എസ് 60 ാം വര്‍ഷിക മഹാ സമ്മേളനത്തിന് നാടും നഗരവും ഒരുങ്ങിയപ്പോള്‍ മുംബൈയിലെങ്ങും സമ്മേളനാരവം. മുബൈയുടെ പല ഭാഗങ്ങളിലും തത്സമയം സമ്മേളനം കാണാനുളള സംവിധാനം ഒരുക്കുന്നുണ്ട്. ഡോഗ്രിയിലുളള മുംബൈ മര്‍കസ് ഓഫീസില്‍ തത്സമയം വീക്ഷിക്കാനുളള സൗകര്യം ഒരുക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
എം സ് ഒ ഫോര്‍ട്ട് സെക്ടറിന്റെ കീഴില്‍ കേര്‍ദോവ സെന്ററിലും ലൈവ് സൗകര്യം ഉണ്ട.് സമ്മേളനം കാണാനും കേള്‍ക്കാനുമുളള ആവേശത്തിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവര്‍ത്തകര്‍. ഇസ്മാഈല്‍ അംജദി, ശൗക്കത്ത് അംജദി, മൊയ്തു സഖാഫി ഉളുവാറ, മുഹമ്മദ് സഖാഫി തോക്കെ, അബ്ദുല്ല സഖാഫി ചപ്പാരപ്പടവ്, അബൂബക്കര്‍ സിദ്ദീഖ് കാസര്‍കോട്, ഇബ്‌റാഹിം സുഹ്‌രി, സമദ് മാസ്റ്റര്‍ എടവണ്ണപ്പാറ തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.