Connect with us

National

370ാം വകുപ്പ് എടുത്തുകളയില്ല: കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പരിഗണന നല്‍കുന്ന 370 ാം വകുപ്പ് ഭരണ ഘടനയില്‍ നിന്ന് എടുത്ത് കളയുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ സര്‍ക്കാര്‍ ഇത്തരമൊരു മാറ്റത്തിനായുള്ള നടപടികളൊന്നും തുടങ്ങിയിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി ഹരിഭായ് പ്രതിഭായ് ചൗധരി വ്യക്തമാക്കി. രാജ്യസഭയില്‍ എഴുതി നല്‍കിയ ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുമായി കാശ്മീര്‍ യോജിച്ച് പോകുന്നതിന് വേണ്ടിയാണ് ഭരണഘടനയില്‍ ഈ വകുപ്പ് കൂട്ടിച്ചേര്‍ത്തത്. കേന്ദ്രവുമായി സഹകരിച്ച് പോകുന്നതിനുള്ള ഒരു ഉപായം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

Latest