Connect with us

National

ജെയ്ന്‍ വധം: അബുസലീമിന് ജീവപര്യന്തം

Published

|

Last Updated

മുംബൈ: കെട്ടിട ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഗുണ്ടാത്തലവന്‍ അബുസലീമിന് ജീവപര്യന്തം തടവ്. 1995ല്‍ മുംബൈയില്‍ കെട്ടിട ഉടമയായിരുന്ന പ്രദീപ് ജെയിന്‍ കൊല്ലപ്പെട്ട കേസിലാണ് സ്‌പെഷ്യല്‍ ടാഡ കോടതി അബുസലീമിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയതിന തുടര്‍ന്നാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം പറഞ്ഞു.
ഇയാള്‍ക്ക് വധശിക്ഷ വിധിക്കണമെന്നായിരുന്നു വാദിഭാഗത്തിന്റെ ആവശ്യം. വധശിക്ഷ നല്‍കുന്നത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കരാറിന് വിരുദ്ധമാണെന്ന് സലീമിനു വേണ്ടി വാദിച്ച വക്കീല്‍ പറഞ്ഞു. ഈ മാസം 16നാണ് കേസില്‍ സലീമും മേഹന്ദി ഹസനും വിന്ദ്രാ ജഹാബൂം ചേര്‍ന്ന് കൊല നടത്തിയതെന്ന് കോടതി കണ്ടെത്തിയത്. 1995 മാര്‍ച്ച് ഏഴിനാണ് പ്രദീപ് ജെയിന്‍ വെടിയേറ്റ് കൊല്ലപ്പെട്ടതെ്. പോര്‍ച്ചുഗലില്‍ അറസ്റ്റിലായ അബുസലീമിനെ പ്രത്യേക കരാറോടെ ഇന്ത്യക്ക് കൈമാറുകയായിരുന്നു.

Latest