Connect with us

Gulf

വിമാനത്താവളങ്ങളിലൂടെ നുഴഞ്ഞുകയറ്റം; കഴിഞ്ഞ വര്‍ഷം 1027 വ്യാജരേഖകള്‍ കണ്ടെത്തി

Published

|

Last Updated

ദുബൈ: രാജ്യത്തേക്ക് നുഴഞ്ഞുകയറ്റം തടയാന്‍ ദുബൈ വിമാനത്താവളങ്ങളില്‍ ആധുനിക മാര്‍ഗങ്ങള്‍ അവലംബിച്ചിട്ടുണ്ടെന്ന് ദുബൈ താമസ-കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മര്‍റി അറിയിച്ചു.
എക്‌സ്‌പേര്‍ട്ടൈസ് സെന്‍ട്രല്‍ ഐഡിന്റിറ്റി ആന്‍ഡ് ഫ്രോഡ് ഡോക്യുമെന്റ് (ഇ സി ഐ എഫ് ഡി) എന്ന സംവിധാനം ഏറ്റവും ഫലപ്രദമാണ്. കഴിഞ്ഞ വര്‍ഷം 47,910 സംശയമുള്ള രേഖകള്‍ പരിശോധിച്ചു. ഇതില്‍ 1027 രേഖകള്‍ വ്യാജമായിരുന്നു. 2013ല്‍ 968 വ്യാജരേഖകളാണ് പിടികൂടിയത്. പാസ്‌പോര്‍ട്ടില്‍ ഫോട്ടോമാറ്റി എത്തിയത് 169 പേരാണെന്നും മേജര്‍ ജനറല്‍ അറിയിച്ചു. ഇത്തരക്കാരെ ഉടന്‍ തന്നെ മടക്കിയയക്കും. 200 ഓളം രാജ്യത്തെ യാത്രാരേഖകളുടെ പകര്‍പ്പ് ഇ സി ഐ എഫ് ഡിയിലുണ്ട്.

---- facebook comment plugin here -----

Latest