Connect with us

National

ഡല്‍ഹിയില്‍ എഎപി സര്‍ക്കാര്‍ വൈദ്യുതി നിരക്ക് കുറച്ചു; എതിര്‍പ്പുമായി ബിജെപി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എഎപി സര്‍ക്കാര്‍ വൈദ്യുതി നിരക്കുകളില്‍ കുറവു വരുത്തിയതിനെതിരെ ബിജെപി രംഗത്ത്. ഡല്‍ഹിയിലെ അര്‍ഹതപ്പെട്ട ലക്ഷക്കണക്കിനു ജനങ്ങള്‍ക്കു പദ്ധതിയുടെ പ്രയോജനം സര്‍ക്കാര്‍ എങ്ങനെ ലഭ്യമാക്കുമെന്നാണ് പറയുന്നതെന്ന് ഡല്‍ഹിയിലെ ബിജെപിയുടെ മേധാവി സതീഷ് ഉപാധ്യായ ചോദിച്ചു. പദ്ധതിയുടെ പ്രയോജനം ലഭ്യമാകണമെങ്കില്‍ വീടുകളില്‍ വൈദ്യുതി മീറ്ററുകള്‍ അനിവാര്യമാണ്. എന്നാല്‍ മീറ്ററുകള്‍ ഇല്ലാത്ത വീടുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം എങ്ങനെ ലഭ്യമാക്കുമെന്നും അദ്ദേഹം ചോദിച്ചു.

പ്രതിമാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് ഡല്‍ഹിയില്‍ എഎപി സര്‍ക്കാര്‍ ബുധനാഴ്ച ഇളവ് വരുത്തിയത്.
ഗാര്‍ഹികാവശ്യത്തിനുള്ള ഇരുപതിനായിരം ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കാനും തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചിരുന്നു. നാനൂറ് യൂണിറ്റില്‍ കൂടുതലുള്ള ഉപയോക്താക്കള്‍ക്ക് യാതൊരു ഇളവും നല്‍കില്ല. ഡല്‍ഹിയിലെ 90 ശതമാനം ഗാര്‍ഹിക വൈദ്യുതി ഉപയോക്താക്കളും നാനൂറ് യൂണിറ്റില്‍ കുറവ് ഉപയോഗിക്കുന്നവരാണെന്നും അതിനാല്‍ സര്‍ക്കാരിന്റെ തീരുമാനം വലിയൊരു വിഭാഗത്തിന് ഗുണകരമാകുമെന്നും സിസോദിയ പറഞ്ഞു.

---- facebook comment plugin here -----

Latest