Connect with us

Gulf

വാടക കുറയാന്‍ സാധ്യത

Published

|

Last Updated

ദുബൈ: ഈ വര്‍ഷം ദുബൈയില്‍ ചില പ്രദേശങ്ങളില്‍ വാടക കുറയാന്‍ സാധ്യതയെന്ന് പഠനം. പുതുതായി 14,000 യൂണിറ്റുകള്‍ വിപണിയിലെത്തുന്നതാണ് കാരണമെന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അസ്റ്റീകോ വിശകലന റിപ്പോര്‍ട്ട് പറയുന്നു.
2015ല്‍ 12,000 താമസ അപ്പാര്‍ട്ട്‌മെന്റുകള്‍ വിതരണം ചെയ്യും. 2,000 വില്ലകളും വിപണിയിലെത്തും. കൂടുതല്‍ സൗകര്യപ്രദമായ മേഖലകളിലെ നിലവിലുള്ള നിരക്ക് അതേപടി തുടരാനും ആവശ്യക്കാര്‍ കുറവുള്ള ഇടങ്ങളില്‍ ചെറിയ രീതിയിലുള്ള ഇടിവ് അനുഭവപ്പെടാനും ഇത് കാരണമാകും. താമസക്കാര്‍ നിലവിലുള്ള യൂണിറ്റുകളില്‍ നിന്ന് മാറാന്‍ താത്പര്യപ്പെടാത്തത് വിപണിയുടെ മാന്ദ്യത്തിന് ആക്കം കൂട്ടുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2014ല്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ ശരാശരി വാടക വര്‍ധന ഏഴ് ശതമാനമായിരുന്നു. വില്ലകള്‍ക്ക് നാല് ശതമാനവും ഓഫീസുകള്‍ക്ക് 12 ശതമാനവുമാണ് വാടക വര്‍ധന അനുഭവപ്പെട്ടിരുന്നത്. വര്‍ഷാവസാനമായപ്പോഴേക്കും രണ്ട് ബെഡ്‌റൂം അപ്പാര്‍ട്ടുമെന്റിന്റെ ശരാശരി വാടക 1,22,000 ദിര്‍ഹം വരെയായി ഉയര്‍ന്നു. 2011 മുതല്‍ നാലു വര്‍ഷത്തിനുള്ളില്‍ അപ്പാര്‍ട്ടുമെന്റുകളുടെ വാടകനിരക്കില്‍ 65 ശതമാനവും വില്ലകളുടേത് 55 ശതമാനവും വര്‍ധന അനുഭവപ്പെട്ടതായി അസ്റ്റീകോ മാനേജിങ് ഡയറക്ടര്‍ ജോണ്‍ സ്റ്റീവന്‍സ് ചൂണ്ടിക്കാട്ടി. വരുംവര്‍ഷങ്ങളില്‍ വീണ്ടും നിരക്ക് താഴും. 2013, 2014 വര്‍ഷങ്ങളില്‍ തുടങ്ങിവെച്ച 14,000ത്തോളം വില്ലകളില്‍ ഭൂരിഭാഗത്തിന്റെയും നിര്‍മാണം 2016ഓടെ പൂര്‍ത്തിയാകുമെന്നതിനാലാണിത്, സ്റ്റീവന്‍സ് പറഞ്ഞു.