ഹൈ റെസലൂഷന്‍ ഓഡിയോ ഉല്‍പന്നങ്ങള്‍ പുറത്തിറക്കി

Posted on: February 25, 2015 8:14 pm | Last updated: February 25, 2015 at 8:14 pm

sonyദുബൈ: സോണി, ഹൈ റെസലൂഷന്‍ ഓഡിയോ ഉല്‍പന്നങ്ങള്‍ പുറത്തിറക്കി. ഏറ്റവും ഉന്നതമായ ഗുണമേന്‍മയുള്ള വാക്മാന്‍, ഹെഡ്‌ഫോണ്‍ എന്നിവ ഈ ശ്രേണിയില്‍ ഉള്‍പെടും. സി ഡി സ്രോതസിനെക്കാള്‍ ഏഴുമടങ്ങ് ശേഷിയുള്ളതാണ് ഉല്‍പന്നങ്ങളെന്ന് സോണി മിഡിലീസ്റ്റ് മേധാവി സന്തോറു അറായ് പറഞ്ഞു.
ഡി എസ് ഇ ഇ എച്ച് എക്‌സ് സാങ്കേതികവിദ്യയാണ് ശബ്ദ ഗുണത്തിനായി ഉപയോഗിക്കുന്നത്. വയര്‍ലെസ് ഉല്‍പന്നങ്ങള്‍ക്കും ഇവ ഗുണം ചെയ്യുമെന്നും സന്തോറു അറായ് പറഞ്ഞു.