Connect with us

Gulf

കെഫ് ഹോള്‍ഡിംഗ്‌സ് യു എ ഇയില്‍ മോഡുലര്‍ നിര്‍മാണ ഫാക്ടറി സ്ഥാപിക്കും

Published

|

Last Updated

ദുബൈ: നൂതനമായ ഓഫ്‌സൈറ്റ് കണ്‍സ്ട്രക്ഷന്‍ സാങ്കേതികവിദ്യാ രംഗത്ത് യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ഹോള്‍ഡിംഗ് കമ്പനിയായ കെഫ് ഹോള്‍ഡിംഗ്‌സ് ജബല്‍ അലിയില്‍ പുതിയ മോഡുലര്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കൊള്ളോന്‍ അറിയിച്ചു. 10 കോടി ഡോളര്‍ (360 കോടി ദിര്‍ഹം) മുതല്‍ മുടക്കിലാണ് പദ്ധതി. പ്രധാനമായും ആരോഗ്യരക്ഷാ രംഗത്താണ് നടപ്പാക്കുക.
2015-ന്റെ മൂന്നാം പാദത്തോടെ പൂര്‍ത്തിയാക്കും. മോഡുലര്‍, പ്രീഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലൂടെ നിര്‍മാണ-അടിസ്ഥാന സൗകര്യ മേഖലയില്‍ കെഫ് ഹോള്‍ഡിംഗ്‌സിനുള്ള സമഗ്രസമീപനത്തിന്റെ തുടര്‍ച്ചയായിരിക്കും. ജിസിസി മേഖലയിലെ 50,000 കോടി ഡോളര്‍ വലിപ്പത്തോടെ ദ്രുതഗതിയില്‍ വളരുന്ന അടിസ്ഥാന നിര്‍മാണ മേഖലയെ ഉദ്ദേശിച്ചാണ് ഈ നിര്‍മാണ യൂണിറ്റ്.
മീഡ് ഇന്‍സൈറ്റ് പ്രസിദ്ധീകരിച്ച ജിസിസി കണ്‍സ്ട്രക്ഷന്‍ 2015 റിപ്പോര്‍ട്ട് പ്രകാരംഓര്‍ഡറുകള്‍ നല്‍കിയിട്ടില്ലാത്ത 1.09 ലക്ഷം കോടി ഡോളറിന്റെ നിര്‍മാണജോലികളാണ്ജി സിസി മേഖലയില്‍ ആസൂത്രണംചെയ്തു കഴിഞ്ഞിട്ടുള്ളത്. മുഴുവന്‍ ജി സി സിയുടെയും ജി ഡി പിയുടെമൂന്നില്‍ രണ്ടു ഭാഗത്തോളം വരുമിത്.
കൊച്ചിയില്‍ ഈയിടെ നടന്ന റോട്ടറി സി എസ് ആര്‍ എക്‌സലന്‍സ് അവാര്‍ഡ് 2014-15-ലും ദുബൈയില്‍ ഈ മാസം ആദ്യം നടന്ന ഇന്ത്യന്‍ സി ഇ ഒ അവാര്‍ഡിലും വിവിധ മേഖലകളിലെ നൂതന സമീപനങ്ങള്‍ക്കും അംഗീകാരങ്ങള്‍ കെഫ് ഹോള്‍ഡിംഗ്‌സ് നേടി. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റൊരു 90 കോടി ദിര്‍ഹം കൂടി നിക്ഷേപിക്കും. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ 42 ഏക്കര്‍ വിസ്തൃതിയില്‍ സ്ഥാപിക്കുന്ന കെഫ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉള്‍പെടെയാണിത്. പ്രീകാസ്റ്റ്, പ്രീഫാബ്രിക്കേറ്റഡ് ബാത്‌റൂമുകള്‍, മോഡുലര്‍ എം ഇപി, ജോയ്‌നറി-ഫിറ്റൗട്ട്, അലൂമിനിയം, ഗ്ലേസിംഗ്, സ്റ്റോണ്‍ പ്രോസസിംഗ് എന്നീ അഞ്ച് അത്യന്താധുനിക യൂണിറ്റുകള്‍ ഒരു മേല്‍ക്കൂരക്കു കീഴില്‍രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്ന സംയോജിത ഓഫ്‌ഷോര്‍ കണ്‍സ്ട്രക്ഷന്‍ കേന്ദ്രമാണ് കൃഷ്ണഗിരിയിലേത്. ഇവക്കു പുറമെ ഒരു ഗവേഷണ വികസന വിഭാഗവും (ആര്‍ ആന്‍ഡ് ഡി സെന്റര്‍) പാര്‍ക്കില്‍ ജോലിചെയ്യുന്ന മുഴുവന്‍ പേര്‍ക്കുമായുള്ള ഒരു കമ്മ്യൂണിറ്റി സെന്ററും ഉള്‍പെടുന്നതാണ് ഈ പദ്ധതി. റോബോടിക്‌സുംഓട്ടോമേഷനും വന്‍തോതില്‍ ഉപയോഗപ്പെടുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു- ഫൈസല്‍ അറിയിച്ചു.
കോഴിക്കോട്ട്, ഓഫ്‌സൈറ്റ് സാങ്കേതികവിദ്യയും ഉന്നതമായ ക്ലിനിക്കല്‍ കെയര്‍-പാത്ത് രൂപകല്‍പനയും ഉപയോഗപ്പെടുത്തിക്കൊണ്ട് ആരോഗ്യരക്ഷാരംഗത്ത് സംയോജിതമായ സമീപനം സാധ്യമാക്കുന്ന 500 കിടക്കയുള്ള പി എം എച്ച് പി (പ്രീമിയം മെഡിക്കല്‍ ഹെല്‍ത്‌കെയര്‍ പ്രൊവൈഡേഴ്‌സ്) ഹോസ്പിറ്റലും കെഫ് ഹോള്‍ഡിംഗ്‌സ് സ്ഥാപിച്ചുവരികയാണ്. കേരളത്തിലെ പീക്കേ ഗ്രൂപ്പും പ്രമുഖ ഹൃദ്രോഗ വിദഗ്ധനായ ഡോ. അലി ഫൈസലും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത്. പ്രീകാസ്റ്റ്, മോഡുലര്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി അടിസ്ഥാനമാക്കി രൂപകല്‍പന ചെയ്ത് നിര്‍മിക്കുന്ന ഈ ആശുപത്രി 2016-ന്റെ ആദ്യപാദത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കും.
ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ എന്ന സാമൂഹികസേവന വിഭാഗത്തിലൂടെകേരളത്തിലെ 100 ഗവണ്മെന്റ്‌സ്‌കൂളുകള്‍ നവീകരിക്കുന്ന മിഷന്‍ 100 എന്ന പദ്ധതിയും കെഫ് ഹോള്‍ഡിംഗ്‌സ് നടപ്പാക്കുമെന്നും ഫൈസല്‍ അറിയിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ നിലവാരവും ഉയര്‍ന്നതി നൊപ്പം അവരുടെ സര്‍ഗാത്മക കഴിവുകളുടെ വികസനത്തിനും ഇതിലൂടെ വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2007-ല്‍ സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത സോഷ്യല്‍ എന്റര്‍പ്രൈസാണ് കെഫ് ഹോള്‍ഡിംഗ്‌സ്. ഫൈസല്‍ ഇ കൊട്ടിക്കൊള്ളോന്‍ സ്ഥാപകനായ കെഫിന് ഇന്ത്യ, മിഡ്ല്‍ ഈസ്റ്റ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്. യഥാക്രമം അടിസ്ഥാനസൗകര്യ നിര്‍മാണം, ആരോഗ്യരക്ഷ, വിദ്യാഭ്യാസം, കൃഷി, മെറ്റല്‍സ്, നിക്ഷേപ മേഖലകൡ പ്രവര്‍ത്തിക്കുന്ന കെഫ് ഇന്‍ഫ്ര, കെഫ് ഹെല്‍ത്, കെഫ് എഡ്യുക്കേഷന്‍, കെഫ് അഗ്രി, കെഫ് മെറ്റല്‍സ്, എന്നിങ്ങനെ ആറ് ബിസിനസ് യൂണിറ്റുകളാണ് കമ്പനിക്കുള്ളത്. വൈസ് ചെയര്‍മാന്‍ ശബാന ഫൈസല്‍, ബിസിനസ് ഹെഡ് ശ്രീകാന്ത് ശ്രീനിവാസന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest