Connect with us

First Gear

ഇന്ത്യയില്‍ നിന്നു മഹീന്ദ്ര

Published

|

Last Updated

അബുദാബി: നാഷനല്‍ എക്‌സ്ബിഷന്‍ സെന്ററില്‍ നടക്കുന്ന പ്രതിരോധ പ്രദര്‍ശനത്തില്‍ ഇന്ത്യയുടെ മഹീന്ദ്ര ശ്രദ്ധേയമാകുന്നു. മഹീന്ദ്ര ബുള്ളറ്റ് പ്രൂഫ് വാഹനമാണ് പ്രദര്‍ശനത്തിന് വെച്ചിട്ടുള്ളത്.
റാസല്‍ ഖൈമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹീന്ദ്രയുടെ കമ്പനിയാണ് വെടിയുണ്ടകളെ ചെറുക്കുന്ന സജ്ജീകരണമുള്ള വാഹനം ഒരുക്കിയിരിക്കുന്നത്. 200 ഓളം വെടിയുണ്ടകള്‍ പതിഞ്ഞിട്ടും വാഹനത്തിന്റെ ഉള്ളില്‍ യാതൊരു കേടുപാടുമേല്‍ക്കാത്ത വാഹനം ശ്രദ്ധേയമായി. മഹീന്ദ്ര സ്‌കോര്‍പിയോ ജീപ്പിന്റെ ചെയ്‌സില്‍ നിര്‍മിച്ച അത്യാധുനിക യുദ്ധവാഹനത്തിന്റെ വീഡിയോ പ്രദര്‍ശനവും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
ടയര്‍ പൊട്ടിയാലും ഓടിച്ചു പോകാന്‍ പറ്റുന്ന വിധത്തിലുള്ള വാഹനങ്ങളുടെ കണ്ടെത്തലുകളും പ്രദര്‍ശിപ്പിച്ചു. മഹീന്ദ്രയുടെ സ്‌കോര്‍പിയോക്കൊപ്പം ലാന്റ്ക്രൂസറും പ്രദര്‍ശനത്തിനുണ്ട്. കൂടാതെ മഹീന്ദ്ര എം പി വി ഐ, അതിര്‍ത്തി രക്ഷാ സേന ഉപയോഗിക്കുന്ന ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ മാര്‍ക്‌സ് മാന്‍ എ പി സി എന്നിവയും പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്.

 

Latest