Connect with us

Kerala

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസില്‍ പ്രതികളെ സ്വാധീനിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും ടീം സോളാര്‍ ഡെപ്യൂട്ടി മാനേജരുമായിരുന്ന മണിലാലിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.
മണിലാലിന്റെ സഹോദരന്‍ റെജീഷ് മുഖ്യമന്ത്രിയുമായി സംസാരിക്കുന്ന ശബ്ദരേഖ മാധ്യമങ്ങള്‍ പുറത്തുവിട്ടു. മണിലാലിനെ രക്ഷപ്പെടുത്താന്‍ പി.എ മാധവന്‍ എംഎല്‍എ അമ്പതിനായിരം രൂപ നല്‍കിയെന്നും റെജീഷ് ആരോപിച്ചു.
അതേസമയം സോളാര്‍ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയുടെ സഹോദരന്‍ റെജീഷിനെയും അമ്മയെയും കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മകന്‍ ജയിലിലാണെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് കാണാന്‍ വന്നിരുന്നു. ഏത് കേസാണെന്ന് പറഞ്ഞിരുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് പറഞ്ഞപ്പോള്‍ എംഎല്‍എയെ കണ്ടാല്‍ മതിയെന്ന് പറഞ്ഞുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.