മോഹന്‍ ഭഗവതിന് ശിവസേനയുടെ പിന്തുണ

Posted on: February 25, 2015 2:16 pm | Last updated: February 25, 2015 at 10:19 pm

mohan bhagavathമുംബൈ: മദര്‍ തെരേസ മതപരിവര്‍ത്തനം ലക്ഷ്യമിട്ടിരുന്നെന്ന ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനയ്ക്ക് ശിവസേനയുടെ പിന്തുണ. ശിവസേന മുഖപത്രമായ സാമ്‌നയിലൂടെയാണ് മോഹന്‍ ഭഗവതിന് പിന്തുണ നല്‍കിയത്. മിഷണറിമാരുടെ ഇന്ത്യയിലേക്കുള്ള വരവ് മതപരിവര്‍ത്തനം ലക്ഷ്യമിട്ടായിരുന്നു. മോഹന്‍ ഭഗവതിന്റെ വാക്കുകള്‍ ശരിയായ അര്‍ത്ഥത്തില്‍ എടുക്കണമെന്നും പത്രം ആവശ്യപ്പെടുന്നു.
മുസ്‌ലിംകള്‍ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തുമ്പോള്‍ സേവനവും പണവും നല്‍കി ക്രൈസ്തവരും അത് ചെയ്യുകയാണെന്നും പത്രം പറയുന്നു. മിഷണറിമാര്‍ എന്താണ് ചെയ്യുന്നതെന്ന് സത്യം പറഞ്ഞ് ദേശത്തോട് സേവനം ചെയ്യുകയായിരുന്നെന്നും തങ്ങള്‍ ഭഗവതിനെ അഭിനന്ദിക്കുന്നെന്നും ശിവസേന വ്യക്തമാക്കി.