കണ്ണൂരില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം

Posted on: February 25, 2015 11:59 am | Last updated: February 25, 2015 at 10:19 pm

office kannurകണ്ണൂര്‍: ചക്കരക്കല്ലില്‍ സിപിഎം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് ഒരു സംഘം ഓഫീസ് തകര്‍ത്തത്. ഓഫീസില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.
ഓഫീസില്‍ കിടന്നുറങ്ങിയ ഒ കെ രാജേഷ്, വിപിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ ഇരുവരേയും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.