Connect with us

Palakkad

ദേശീയ പാത വികസനം കഞ്ചിക്കോട് മേല്‍പ്പാലം അനുവദിക്കണം: എം ബി രാജേഷ്

Published

|

Last Updated

പാലക്കാട്: ദേശീയ പാത നാലുവരിയാക്കുന്നതിന്റെ “ാഗമായി കഞ്ചിക്കോട് സര്‍വ്വീസ് റോഡും ഹയര്‍ സെക്കന്ററി സ്‌ക്കൂളിനു മുന്നില്‍ മേല്‍പ്പാലം അല്ലെങ്കില്‍ അടിപ്പാതയും അനുവദിക്കണമെന്ന് എം ബി രാജേഷ് എം പി ലോക്‌സ”യില്‍ ആവശ്യപ്പെട്ടു.
കഞ്ചിക്കോട് കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായശാലയും ജനസാന്ദ്രത വളരെ കൂടുതലുള്ള പ്രദേശവുമാണ്. ഹൈവേയോട് ചേര്‍ന്ന് കിടക്കുന്ന ധാരാളം ഹൗസിങ്ങ് കോളനികളുമുണ്ട്.
ഇവിടെ നിന്നെല്ലാം നേരിട്ട് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത് അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍വ്വീസ് റോഡ് ഒഴിവാക്കാനാവാത്താണ്.—കഞ്ചിക്കോട് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ മൂവായിരത്തിലേറെ കുട്ടികളാണ് പഠിക്കുന്നത്. നാലുവരിപ്പാതയാക്കുന്നതോടെ കുട്ടികള്‍ക്ക് നാല്‍പ്പത് അടിയെങ്കിലും റോഡ് മുറിച്ചു കടക്കേണ്ടി വരും.
തിരക്കേറിയ ദേശീയപാതയില്‍ ഇത് നിരന്തരം അപകടങ്ങള്‍ സൃഷ്ടിക്കും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് നേരത്തേ തന്നെ നിവേദനം നല്‍കിയിരുന്നതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യങ്ങള്‍ ന്യായമാണെന്ന് അംഗീകരിച്ച് ദേശീയപാത അതോറിറ്റി റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും നടപടികളായിട്ടില്ല.
അതിനാല്‍ രണ്ട് കാര്യങ്ങളും അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എം പി സ”യില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.