Connect with us

Wayanad

പകര്‍ച്ച വ്യാധി: സര്‍ക്കാര്‍ നോക്കുകുത്തി-കൃഷ്ണന്‍കുട്ടി

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ ആദിവാസികള്‍ക്കിടയിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന, പണിയ കാട്ടുനായ്ക്ക വിഭാഗങ്ങള്‍ക്കിടയില്‍ കുരങ്ങ് പനിയും, ചെള്ള് പനിയും വ്യാപാകമായി പടര്‍ന്ന് പിടിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ വെറും നോക്കുത്തി മാത്രമാണെന്ന് ജനതാദള്‍ (എസ്) ദേശീയ നിര്‍വാഹക സമിതി അംഗം കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജനതാദള്‍ (എസ്) ബത്തേരിയില്‍ നടത്തിയ കര്‍ഷക പ്രക്ഷോഭസമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കേണ്ട വനം, ട്രൈബല്‍, ആരോഗ്യവകുപ്പുകള്‍ പരസ്പരബന്ധമില്ലാതെയാണ് പ്രവൃത്തിക്കുന്നത്. ഈ അവസരത്തില്‍ വകുപ്പുകളെ പരസ്പരം ഏകോപിപ്പിച്ച് പ്രവര്‍ത്തനം തുടങ്ങുന്നതിന് മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും, മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കടുവയുടെ അക്രമണത്തില്‍ രണ്ടാളുകള്‍ കൊല്ലപ്പെട്ട സഹചര്യത്തില്‍ കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന മനുഷ്യര്‍ ഭയത്തോടെയാണ് ജീവിക്കുന്നത്. ജനങ്ങളുടെ ജീവിനും സ്വത്തിനും സംരക്ഷണം നല്‍കുന്ന തരത്തില്‍ കാടും നാടും വേര്‍തിരിച്ച് മതില്‍ കെട്ട് നിര്‍മ്മിക്കണന്നും, വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും, പരിക്കേറ്റവര്‍ക്കും, കൃഷി നഷ്ടം സംഭവിച്ചവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാര്‍ച്ച് രണ്ടിന് പുല്‍പ്പള്ളി, മേപ്പാടി, നിരവില്‍പ്പുഴ ഫോറസ്റ്റ് ഓഫീസുകളിലേക്ക് കര്‍ഷക മാര്‍ച്ചും ധര്‍ണയും നടത്തും. ആദിവാസികള്‍ക്കിടയിലെ പകര്‍ച്ചവ്യാധിക്ക് പരിഹാരം കണ്ടില്ലെങ്കില്‍, ട്രൈബല്‍, ആരോഗ്യ വകുപ്പ് ഓഫീസുകളിലേക്ക് മിന്നല്‍ സമരം നടത്താനും തീരുമാനിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ജോയി അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഡോ. എ നിലലോഹിതദാസ നാടാര്‍, സി കെ ഗോപി, കെ എസ്. പ്രദീപ്കുമാര്‍, രാജേഷ് പ്രേം, ജില്ലാ പ്രസിഡന്റ് എന്‍ കെ മുഹമ്മദ്കുട്ടി, വി എം വര്‍ഗ്ഗീസ്, പി.കെ.കേശവന്‍, സാജു ഐക്കരകുന്നത്ത്, ബെഞ്ചമിന്‍ ഈശോ, കെ വിശ്വനാഥന്‍, എം ജെ പോള്‍, കെ. കെ. വാസു, എ ജെ.കുര്യന്‍, ബെന്നി കുറുമ്പാലക്കാട്ട്, പി.വി.ഉണ്ണി, ജിജോ മുള്ളന്‍കൊല്ലി, പ്രേംരാജ് ചെറുകര, ജേക്കബ് ചാക്കോ, ലെനില്‍ സ്റ്റീഫന്‍, വി.ആര്‍.ശിവരാമന്‍, റ്റി.ആര്‍.മൊയ്തു, പി.പ്രഭാകരന്‍ നായര്‍, അന്നമ്മ പൗലോസ്, സ്വപ്‌ന ആന്റണി, കുര്യാക്കോസ് മുള്ളന്‍മട പ്രസംഗിച്ചു.

Latest