Connect with us

Malappuram

ഹൃദയങ്ങള്‍ ഇനി താജുല്‍ ഉലമാ നഗറിലേക്ക്

Published

|

Last Updated

താജുല്‍ ഉലമാ നഗര്‍: കാത്തിരിപ്പിന് വിരാമമാകുന്നു, സുന്നി കൈരളിയുടെ മനസ് മുഴുവന്‍ ഇനി താജുല്‍ ഉലമാ നഗറിലേക്ക്. അഹ്‌ലുസുന്നയുടെ കരുത്തുമായി സുന്നി പ്രസ്ഥാനം ഒന്നായി ഒഴുകിയെത്തുന്ന നാല് ദിവസങ്ങളാണ് ഒരു പകലും രാത്രിയും പിന്നിടുന്നതോടെ സമാഗതമാകുന്നു. ആശയ സമ്പുഷ്ടമായ സമ്മേളന സെഷനുകള്‍, ഗഹനമായ പഠന വേദികള്‍, ചര്‍ച്ചകള്‍, സിമ്പോസിയങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന അനുഭവങ്ങളാണ് സമ്മേളനം നല്‍കാനിരിക്കുന്നത്. പ്രാസ്ഥാനിക, മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും സമ്മേളനത്തെ സമ്പന്നമാക്കും. സമ്മേളനം തുടങ്ങുന്നതിന് മുമ്പെ പതിനായിരങ്ങള്‍ സമ്മേളനം നടക്കുന്ന എടരിക്കോട്ടെ താജുല്‍ ഉലമാ നഗര്‍ സന്ദര്‍ശിച്ച് കഴിഞ്ഞു.

Latest