Connect with us

Malappuram

വികസനം സമൂഹത്തെ ഒപ്പം നിര്‍ത്തിയാകണം: സി കെ ജാനു

Published

|

Last Updated

തിരൂര്‍: സമൂഹത്തെ അവരുടെ ജീവിത മേഖലയില്‍ നിന്നും ഒഴിപ്പിച്ചു കൊണ്ടുള്ള വികസനം കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നു ഗോത്രസഭാ അധ്യക്ഷ സി.കെ ജാനു.
സമൂഹത്തെ ഒപ്പംനിര്‍ത്തി വേണം വനമേഖലയില്‍ ഉള്‍പ്പെടെയുള്ള വികസനമെന്നും ജാനു പറഞ്ഞു. സംസ്‌കൃത സര്‍വകലാശാല തിരൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ അയ്യന്‍കാളി പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഇവര്‍. ഇന്നത്തെ രാഷ്ര്ടീയക്കാര്‍ക്ക് പ്രവര്‍ത്തന പദ്ധതികള്‍ ആസുത്രണം ചെയ്യാനുള്ള വിവേകമില്ലെന്നും മുന്‍കാല നേതാക്കള്‍ക്ക് വിവേകവും പക്വതയും രാഷ്ര്ടീയ ബോധവും ഉണ്ടായിരുന്നുവെന്നും ജാനു പറഞ്ഞു.
മുന്‍കാല നവോഥാന നായകര്‍ വിതച്ച വിള തിന്നുന്നവരാണ്ുഇന്നുള്ളതെന്നും വിള തിന്നു തീര്‍ന്നപ്പോള്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ ഇവര്‍ നില്‍ക്കുകയാണെന്നും പറഞ്ഞു. ആദിവാസികള്‍ സമരം ആരംഭിച്ചപ്പോള്‍ അവര്‍ക്കു കൊടുക്കാന്‍ ഭൂമി ഇല്ലെന്നു പറഞ്ഞവര്‍ കാല്‍ലക്ഷം ആദിവാസികള്‍ക്കു ഭൂമി നല്‍കി. കേരളത്തിലെ കാര്‍ഷിക കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയതായും ഭൂമി ഇനിയും ബാക്കിയാവുമെന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമല്ല. പൗരനെ സംബന്ധിച്ചടത്തോളം ഭക്ഷണവും പാര്‍പ്പിടവും അവന്റെ അവകാശമാണ്. അതു നിഷേധിക്കാനാവില്ല. സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കാന്‍ ജീവിച്ച മഹാനായിരുന്നു അയ്യന്‍കാളിയെന്നും ജാനു പറഞ്ഞു.
സംസ്‌കൃത സര്‍വകലാശാല രജിസ്ട്രാര്‍ ടി.പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഇ.കെ രാജന്‍, പി. പവിത്രന്‍, ഡോ. മൂസ്സ, വി.പി ബാബുരാജ്, ഡോ. സി.കെ ജയന്തി, പ്രൊഫ. കുഞ്ഞി മൊയ്തിന്‍കുട്ടി, വി.രൂപ, അനുരഞ്ജ്, ഡോ. ഇ. സുഷമ പ്രസംഗിച്ചു. തുടര്‍ന്ന് സെമിനാറും നടത്തി.

Latest