Connect with us

Kozhikode

26 സ്‌കൂളുകളില്‍ ഇന്ററാക്ടീവ് ക്ലാസ് മുറികള്‍ സജ്ജം

Published

|

Last Updated

കോഴിക്കോട്: കോര്‍പറേഷന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ 26 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്ററാക്ടീവ് ക്ലാസ് മുറികള്‍ സജ്ജമായി.
ഐ ടി അറ്റ് സ്‌കൂളിന്റെ സഹായത്തോടെ തയ്യാറാക്കിയ ഇന്ററാക്ടീവ് ക്ലാസ് മുറികളില്‍ ഇന്ററാക്ടീവ് സ്മാര്‍ട് ബോര്‍ഡ്, ലാപ്‌ടോപ്, പ്രൊജക്ടര്‍, ഓഡിയോ സിസ്റ്റം, യു പി എസ്, കോഡ്‌ലെസ് എന്നിവയുണ്ടാകും. പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച കുറ്റിച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഞ്ചായത്ത് സാമൂഹിക ക്ഷേ മന്ത്രി എം കെ മുനീര്‍ നിര്‍വഹിക്കും. മേയര്‍ എ കെ പ്രേമജം അധ്യക്ഷത വഹിക്കും.
ആഴ്ചവട്ടം ഗവ. എച്ച് എസ് എസ്, കല്ലായ് ഗവ. എച്ച് എസ് എസ്, ഗവ. ഗണപത് മോഡല്‍ ജി എച്ച് എസ് എസ്, മോഡല്‍ സ്‌കൂള്‍, കാരപ്പറമ്പ് ഗവ. എച്ച് എസ് എസ്, പറയഞ്ചേരി ഗവ. ബി എച്ച് എസ് എസ്, കിണാശ്ശേരി ജി വി എച്ച് എസ് എസ്, കല്ലായി ജി യു പി എസ്, ജി എച്ച് എസ് എസ് എന്‍ ജി ഒ ക്വാട്ടേഴ്‌സ്, ഗവ. അച്യുതന്‍ ഗേള്‍സ് എച്ച് എസ് എസ്, ബേപ്പൂര്‍ ഗവ. എച്ച് എസ് എസ്, നല്ലളം ജി എച്ച് എസ്, കുണ്ടൂപ്പറമ്പ് ഗവ. എച്ച്, എസ്, നടുവട്ടം ജി യു പി എസ്, തിരുവണ്ണൂര്‍ ജി യു പി സ്‌കൂള്‍, പുതിയങ്ങാടി ജി എം യു പി എസ്, പൊക്കുന്ന് ജി ജി യു പി എസ്, കുറ്റിച്ചിറ ജി വി എച്ച് എസ് എസ്, ഈസ്റ്റ് ഹില്‍ ഗവ. എച്ച് എസ് എസ്, ചെറുവണ്ണൂര്‍ ഗവ. എച്ച് എസ് എസ്, മീഞ്ചന്ത ജി വി എച്ച് എസ് എസ്, ഗവ. ഗണപത് ബോയ്‌സ് എച്ച് എസ് ചാലപ്പുറം, ഗവ. എച്ച് എസ് എസ് മെഡിക്കല്‍ കോളജ് ക്യാമ്പസ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഇന്ററാക്ടീവ് ക്ലാസ്മുറികള്‍ ഒരുക്കുക.
40 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. രണ്ടാംഘട്ടത്തില്‍ നഗരത്തിലെ മുഴുവന്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മേയര്‍ എ കെ പ്രേമജം അറിയിച്ചു. കുറ്റിച്ചിറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പദ്ധതിയുടെ മാതൃകാ പ്രദര്‍ശനം നടന്നു. മേയര്‍ എ കെ പ്രേമജം ഉദ്ഘാടനം ചെയ്തു. പി ഉഷാദേവി അധ്യക്ഷയായി. എം രാധാകൃഷ്ണന്‍, പി സി ജയശ്രീ, പി പി അബ്ദുല്ലക്കുട്ടി, സി എച്ച് അജയകുമാര്‍, പി മുസ്തഫ പ്രസംഗിച്ചു.