വേദികള്‍ അഞ്ച് ; പതിനയ്യായിരം പ്രതിനിധികള്‍

Posted on: February 25, 2015 5:33 am | Last updated: February 25, 2015 at 9:35 am

മലപ്പുറം:അഞ്ച് വേദികളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പതിനയ്യായിരം പേരും13 അനുബന്ധ സമ്മേളങ്ങളിലായി പതിനായിരം പേരും പങ്കെടുക്കും.മഖ്ദൂം സ്‌ക്വയര്‍, മമ്പുറം തങ്ങള്‍ സ്‌ക്വയര്‍, ഉമര്‍ ഖാളി സ്‌ക്വയര്‍, ആലി മുസ്‌ലിയാര്‍ സ്‌ക്വയര്‍ എന്നിവിടങ്ങളിലാണ് അനുബന്ധ സമ്മേളനങ്ങള്‍ നടക്കുക.ജനലക്ഷങ്ങളെ ഉള്‍ക്കൊള്ളുന്ന വിശാലമായ നഗരി പൊതുസമ്മേളനത്തിന് വേണ്ടിയും സജ്ജീകരിച്ചിട്ടുണ്ട്. സേവന ജീവകാരുണ്യ മേഖലയില്‍ കാല്‍ലക്ഷം സന്നദ്ധ സേവകരായ സ്വഫ്‌വ വളണ്ടിയര്‍മാരെ സമര്‍പ്പിച്ചു കൊണ്ടാണ് സമ്മേളന തുടക്കം.