Connect with us

National

ഐ പി സി സി അധ്യക്ഷ സ്ഥാനം പച്ചൗരി രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി/ നെയ്‌റോബി: ലൈംഗിക പീഡന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭാ ഏജന്‍സിയായ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചി (ഐ പി സി സി)ന്റെ ചെയര്‍മാന്‍ സ്ഥാനം രാജേന്ദ്ര പച്ചൗരി ഒഴിഞ്ഞു. നെയ്‌റോബിയില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം പങ്കെടുത്തില്ല. ഐ പി സി സിയുടെ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിനിടെയാണ് പച്ചൗരി തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
ടെറിയിലെ ജീവനക്കാരിയാണ് പച്ചൗരിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. നാളെ വരെ പച്ചൗരിയെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കിയിരിക്കുകയാണ് ഡല്‍ഹി കോടതി. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ ഐ പി സി സിയുടെ പ്ലീനറി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കാനാകില്ലെന്ന് പച്ചൗരി അറിയിച്ചിരുന്നു. തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ ഇസ്മാഈല്‍ അല്‍ ഗിസൗലിയെ ആക്ടിംഗ് ചെയര്‍മാനാക്കി. കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച ചര്‍ച്ച തടസ്സം കൂടാതെ നടക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെന്ന് യു എന്‍ ഇ പി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അച്ചിം സ്റ്റീനര്‍ അറിയിച്ചു. 2002 മുതല്‍ പച്ചൗരിയായിരുന്നു ഐ പി സി സിയുടെ ചെയര്‍മാന്‍. 2007ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഐ പി പി സിക്ക് ആയിരുന്നു.