പോലീസ് ഓഫീസേഴ്‌സ് തിരഞ്ഞെടുപ്പില്‍ ഔദ്യോഗികപക്ഷത്തിന് വന്‍വിജയം

Posted on: February 25, 2015 5:33 am | Last updated: February 25, 2015 at 12:33 am

തിരുവനന്തപുരം: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 2014- 16 വര്‍ഷത്തിലേക്ക് 28 പോലീസ് ജില്ലകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ എല്ലാ ജില്ലയിലും ഭൂരിപക്ഷം നേടി. പോലീസ് അസോസിയേഷനിലെ പോലെ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രോക്‌സി അനുവദിച്ചിരുന്നില്ല. തിരഞ്ഞെടുപ്പില്‍ അംഗങ്ങള്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി മണികണ്ഠന്‍ നായര്‍ (തിരു റൂറല്‍), സംസ്ഥാന ഭാരവാഹികളായ വി ജെ ജോസഫ്(എറണാകുളം സിറ്റി), ബി ഹരികുമാര്‍, എല്‍ ജി ഉദയകുമാര്‍ (തിരുവനന്തപുരം സിറ്റി) പി ഷാഹുല്‍ ഹമീദ് (കോഴിക്കോട് സിറ്റി), പി മുരളീധരന്‍ (കോഴിക്കോട് സിറ്റി), എം സന്തോഷ് (പാലക്കാട്) എന്നിവര്‍ വിജയിച്ചവരില്‍ പ്രമുഖരാണ്.