Connect with us

International

അഫ്ഗാനില്‍ 30 ശിയാക്കളെ തട്ടിക്കൊണ്ടുപോയി

Published

|

Last Updated

കാബൂള്‍: അഫ്ഗാനില്‍ 30 ശിയാക്കളെ മുഖം മൂടിധാരികള്‍ തട്ടിക്കൊണ്ടുപോയി. മധ്യ അഫ്ഗാനിസ്ഥാനിലൂടെ ബസില്‍ യാത്ര ചെയ്യുകയായിരുന്നവരെയാണ് ഒരു പറ്റം തോക്കുധാരികളായ മുഖം മറച്ചവര്‍ തട്ടിക്കൊണ്ടുപോയത്. സാബുല്‍ പ്രവിശ്യയില്‍ നിന്നും കാബൂള്‍-ഹെറാത്ത് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന ന്യൂനപക്ഷ ഹസാറാ വംശ വിഭാഗത്തില്‍ പെട്ടവരെയാണ് തട്ടിക്കൊണ്ടു പോയത്.
തങ്ങളുടെ ഡ്രൈവര്‍ മുഖംമൂടിധാരികളായ ഒരു കൂട്ടം പട്ടാളക്കാരെ കണ്ടപ്പോള്‍ അഫ്ഗാന്‍ പട്ടാളക്കാരാണെന്നു കരുതി ബസ് നിര്‍ത്തുകയായിരുന്നുവെന്ന് ഗസ്‌നി പൈമ ബസ് കമ്പനി ഉദ്യോഗസ്ഥന്‍ നാസിര്‍ അഹമ്മദ് പറഞ്ഞു.
30 പുരുഷന്മാരെ മാത്രം തോക്കുധാരികള്‍ കൊണ്ടുപോയെന്നും അവരോടൊപ്പം യാത്ര ചെയ്തിരുന്ന സ്ത്രീകളെയും കുട്ടികളെയും വെറുതെവിട്ടെന്നും അഹമ്മദ് പറഞ്ഞു.
തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് ആരും ഉത്തരവാദിത്വം ഏറ്റിട്ടില്ല. അഫ്ഗാനില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് പ്രാദേശിക താലിബാന്‍ ജനങ്ങളെ തട്ടിക്കൊണ്ടു പോകല്‍ സാധാരണമാണ്.
ബന്ദികളുടെ സുരക്ഷിതമായ മോചനം ഉറപ്പുവരുത്താന്‍ ആവശ്യമായതെല്ലാം ഉടന്‍ ചെയ്യുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ വക്താവ് സിദ്ദീഖ് സിദ്ദീഖി പറഞ്ഞു.