Connect with us

Ongoing News

മയക്കുമരുന്ന് കേസിലെ പ്രതികളെ ഇന്തോനേഷ്യ ഉടന്‍ തൂക്കിലേറ്റും

Published

|

Last Updated

ജക്കാര്‍ത്ത: മയക്കു മരുന്ന് കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പതിനൊന്നു പ്രതികളുടെ മേലുള്ള നടപടി നീട്ടിവെക്കാനാകില്ലെന്ന് ഇന്ത്യോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ. വധശിക്ഷ നല്‍കാനുള്ള തന്റെ രാജ്യത്തിന്റെ പരമാധികാരത്തില്‍ ഇടപെടരുതെന്ന ലോക രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പായിരുന്നു അത്. ആസ്‌ത്രേലിയ, ബ്രസീല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരായ പ്രതികള്‍ക്ക് വേണ്ടി നടത്തിയ നിരന്തരമായ അഭ്യര്‍ഥന പ്രസിഡന്റ് തള്ളുകയായിരുന്നു. “”വധ ശിക്ഷ നടപ്പാക്കുന്നതിനെതിരെ ഒരാളും ഇടപെടരുത്. കാരണം നിയമം നടപ്പാക്കാനുള്ള പരമാധികാരം ഞങ്ങള്‍ക്കുണ്ട്”” വിദോദോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബ്രസീല്‍, ഫ്രാന്‍സ്, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കള്‍ ശിക്ഷ നടപ്പാക്കുന്നതിനെക്കുറിച്ച് തന്നോട് ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ, ശിക്ഷ വിധിക്കപ്പെട്ട 11 പേരില്‍ ആസ്‌ത്രേലിയന്‍ പൗരന്‍മാരുണ്ടെങ്കിലും അതേക്കുറിച്ച് അദ്ദേഹം യാതൊരു സൂചനയും നല്‍കിയില്ല. എപ്പോഴാണ് ശിക്ഷ നടപ്പിലാക്കുകയെന്നും വ്യക്തമാക്കിയിട്ടില്ല. ഇന്തോനേഷ്യയില്‍ മയക്കുമരുന്ന് കേസുകള്‍ക്ക് കര്‍ക്കശമായ ശിക്ഷാനടപടികളാണ് നിലവിലുള്ളത്.
പ്രസിഡന്റിന് നല്‍കുന്ന ദയാഹരജി വിദോദോ തള്ളിയതിനാല്‍ രണ്ട് ആസ്‌ത്രേലിയക്കാര്‍ ജക്കാര്‍ത്തയിലെ കോടതിയില്‍ നല്‍കിയ അപ്പീല്‍ ഇതിനകം കോടതി തള്ളിയിരുന്നു. മിയൂറാന്‍ സുകുമാരന്‍(33), ആന്‍ഡ്രൂ ഷാന്‍(31) എന്നീ രണ്ട് പേരുടെ മോചനത്തിനായിരുന്നു ഹരജി.

Latest