Connect with us

International

സിറിയയില്‍ 90 പേരെ ഇസില്‍ തടവിലാക്കി

Published

|

Last Updated

സന്‍ആ: സിറിയയില്‍ ഇസില്‍ തീവ്രവാദികള്‍ വീണ്ടും 90 പേരെ തട്ടിക്കൊണ്ടുപോയി. അസീറിയന്‍ ക്രിസ്ത്യാനികളെയാണ് തട്ടിക്കൊണ്ടുപോയതെന്ന് ഇവിടുത്തെ മനുഷ്യാവകാശ നിരീക്ഷണ സംഘം വ്യക്തമാക്കി. കുര്‍ദ്് സൈന്യത്തിന്റെ കൈവശമുണ്ടായിരുന്ന രണ്ട് അസീറിയന്‍ ഗ്രാമങ്ങളില്‍ ആക്രമണം നടത്തിയ ശേഷമാണ് ഇവരെ തടവിലാക്കിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂനപക്ഷമായ ക്രിസ്ത്യാനികളാണ് കാലങ്ങളായി ഈ ഗ്രാമങ്ങളില്‍ കഴിഞ്ഞിരുന്നതെന്നും റോയിട്ടേഴ്‌സ് വ്യക്തമാക്കി.
അടുത്തിടെ കുര്‍ദ് സൈന്യം ഇസില്‍ തീവ്രവാദികള്‍ക്കെതിരെ നടത്തിയ ശക്തമായ ആക്രമണത്തിനുള്ള പ്രതികാരമായാണ് ഈ നടപടിയെ വിലയിരുത്തപ്പെടുന്നത്. തടവിലായവരുടെ അവസ്ഥയെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അതിനിടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന സിറിയയിലെ ഇസില്‍ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ വ്യത്യസ്തമായ വ്യോമാക്രമണങ്ങളില്‍ ചുരുങ്ങിയത് 14 തീവ്രവാദികളെങ്കിലും കൊല്ലപ്പെട്ടു. അമേരിക്കയുടെ വ്യോമാക്രമണ സഹായത്തോടെ കുര്‍ദ് സൈന്യം ശക്തമായ തിരിച്ചടിയാണ് ഇസിലിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇസില്‍ തീവ്രവാദികള്‍ യസീദികള്‍ക്കെതിരെയും ശക്തമായ ആക്രമണം നടത്തിയിരുന്നു. ദിവസങ്ങളോളം ഇവരുടെ ഭീഷണിയെ തുടര്‍ന്ന് യസീദികള്‍ മലമുകളില്‍ കഴിയേണ്ടിവന്നിരുന്നു. സിറിയയിലെ ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ വ്യത്യസ്തമായ അടിച്ചമര്‍ത്തല്‍ രീതികള്‍ ഇസില്‍ വ്യാപകമായി ഉപയോഗിക്കുന്നതായി അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Latest