Connect with us

Kerala

യു ഡി എഫില്‍ ആരെയും അടര്‍ത്തിമാറ്റാനാകില്ല: വി എം സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: തേജോവധം നടത്തിയതുകൊണ്ട് തന്റെ നിലപാടില്‍ മാറ്റം വരില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ഗോകുലം ഗോപാലന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ പ്രഖ്യാപിതനയമായ മദ്യവര്‍ജനവും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. തന്റെ ബന്ധുക്കള്‍ക്ക് ബാറുണ്ടെങ്കില്‍ അതും അടച്ചുപൂട്ടണമെന്നാണ് ആവശ്യപ്പെട്ടത്. രാഷ്ട്രീയ ജീവിതത്തില്‍ എത്രയോപേര്‍ക്ക് കാറില്‍ യാത്രചെയ്യേണ്ടി വരും. താനും കുറേക്കാലും കാറില്‍ യാത്ര ചെയ്തിരുന്നു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒരുപാട് പേരുടെ സംഭാവനയും സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്.
എന്നാല്‍, 1996ല്‍ ആന്റണി സര്‍ക്കാര്‍ ചാരായനിരോധനം കൊണ്ടുവന്നതിന് ശേഷം എല്ലാകാര്യങ്ങളിലും കരുതലോടെയും ജാഗ്രതയോടെയുമുള്ള സമീപനമാണ് തുടരുന്നത്. അന്നു ആരോഗ്യമന്ത്രിയായിരുന്ന താന്‍ ഒരു മദ്യവ്യവസായിക്കും ആനുകൂല്യം നല്‍കിയിട്ടില്ല. മദ്യത്തിനെതിരെ ശക്തമായ തീരുമാനമെടുത്തു. മദ്യത്തിനെതിരായി നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ഇപ്പോഴും ഭീഷണി നേരിടുന്നുണ്ട്. പല സുഹൃത്തുക്കളും ബന്ധുക്കളും അകന്നുനില്‍ക്കുന്നു. ഗോകുലം ഗോപാലന്റെ പ്രസ്താവന വലിയ വിവാദമാക്കേണ്ടതില്ല. ഇതിനെയൊക്കെ തരണം ചെയ്തു മുന്നേറാനാകുമെന്നും സുധീരന്‍ പറഞ്ഞു. സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ അന്തരീക്ഷമാണെന്നതില്‍ സംശയമില്ല. യു ഡി എഫില്‍ നിന്നും ഒരു ശക്തിയേയും ആര്‍ക്കും അടര്‍ത്തിമാറ്റാനാകില്ല. സ്ഥിരതയുള്ള മുന്നണിയാണ് യു ഡി എഫ്. സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. ഇന്നത്തെ നിലയില്‍ എല്‍ ഡി എഫിന് മുന്നോട്ടുപോയിട്ട് കാര്യമില്ലെന്ന് അദ്ദേഹത്തിനറിയാം. സ്വന്തം ശക്തിയില്‍ ആത്മവിശ്വാസമുള്ളവര്‍ക്ക് മറ്റുള്ളവരെ കാത്തിരിക്കേണ്ട ആവശ്യമുണ്ടോയെന്നും സുധീരന്‍ ചോദിച്ചു. വിഴിഞ്ഞം പദ്ധതിയെ ഗൗരവമായാണ് കോണ്‍ഗ്രസ് കാണുന്നത്.
ഈ പദ്ധതി യു ഡി എഫ് നടപ്പാക്കും. നടപടിക്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍ പലപ്രതിസന്ധികളുമുണ്ടാകുമെന്നും സുധീരന്‍ വ്യക്തമാക്കി.

Latest