Connect with us

Gulf

കപ്പലില്‍ പരുക്കേറ്റയാളെ ഹെലിക്കോപ്റ്ററില്‍ രക്ഷപ്പെടുത്തി

Published

|

Last Updated

കപ്പലിനകത്ത് വീണ് കഴുത്തൊടിഞ്ഞയാളെ സ്‌ട്രെച്ചറില്‍ കിടത്തിയശേഷം ഹെലിക്കോപ്റ്ററിലേക്ക് തൂക്കിയെടുക്കുന്നു.

അബുദാബി: ഷാര്‍ജയില്‍ കടലില്‍ കപ്പലിനകത്ത് വീണ് കഴുത്തൊടിഞ്ഞയാളെ അബുദാബി പോലീസ് വ്യോമ വിഭാഗം എത്തി സാഹസികമായി രക്ഷപ്പെടുത്തിയതായി. ഡയറക്ടര്‍ ബ്രിഗേഡിയര്‍ പൈലറ്റ് അലി മുഹമ്മദ് അല്‍ മസ്‌റൂഇ പറഞ്ഞു.
കപ്പലില്‍ ഹെലിക്കോപ്റ്ററിന് ഇറങ്ങാന്‍ സ്ഥല സൗകര്യമുണ്ടായിരുന്നില്ല. വ്യോമ വിഭാഗത്തിലെ സാഹസികര്‍ കപ്പലിലേക്ക് തൂങ്ങിയിറങ്ങി പരുക്കേറ്റയാളെ സ്‌ട്രെച്ചറില്‍ കിടത്തിയശേഷം ഹെലിക്കോപ്റ്ററിലേക്ക് തൂക്കിയെടുക്കുകയായിരുന്നു. ഹെലിക്കോപ്റ്റര്‍ അല്‍ ഖാസിമി ആശുപത്രിയിലേക്കാണ് പോയത്. അവിടെ പരുക്കേറ്റയാളെ വിദഗ്ധ ചികിത്സക്ക് വിധേയമാക്കി.
ഇത്തരത്തില്‍ നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ വ്യോമ വിഭാഗം നടത്തിയിട്ടുണ്ടെന്നും പൈലറ്റ് അലി മുഹമ്മദ് അല്‍ മസ്‌റൂഇ പറഞ്ഞു.