Connect with us

Gulf

യിഫ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തീമ ഗ്രൂപ്പ് ദുബൈ ജേതാക്കള്‍

Published

|

Last Updated

യിഫ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ ദുബൈ തീമ ഗ്രൂപ്പ് ടീം അംഗങ്ങള്‍ ട്രോഫിയുമായി.

ദുബൈ: യിഫ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തീമ ഗ്രൂപ്പ് ദുബൈ ജേതാക്കളായി. വെള്ളിയാഴ്ച ദുബൈ ഊദ്‌മേത്ത ഇറാനി ക്ലബ് സ്റ്റേഡിയത്തില്‍ ആവേശം അലതല്ലിയ പോരാട്ടങ്ങക്കൊടുവില്‍ തൈസി അബുദാബിയെ പെനാല്‍റ്റി പോരാട്ടത്തിലൂടെ കീഴടക്കിയാണ് തീമ ഗ്രൂപ്പ് യിഫ കപ്പില്‍ മുത്തമിട്ടത്.
യു എ ഇ യൂത്ത് ഇന്ത്യ ക്ലബ് വര്‍ഷം തോറും നടത്തുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായാണ് ഇത്തവണ “യിഫ കപ്പ് 2015” സംഘടിപ്പിച്ചത്. രണ്ട് ഗ്രൗണ്ടുകളിലായി എട്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍ നടന്നത്. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് കാല്‍പന്ത് കളിയുടെ മുഴുവന്‍ സൗന്ദര്യവും അവാഹിച്ചതായിരുന്നു ഓരോ മത്സരവും.
ദുബൈ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ മുരളീധരന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. അബ്ദുള്ള സവാദ് അധ്യക്ഷത വഹിച്ചു. താഹ അബ്ദുള്ള ഹൈദര്‍ ക്ലബ്ബിനെ പരിചയപ്പെടുത്തി.
സുഹൈല്‍ വിപിയും റണ്ണറപ്പിനും മറ്റു വിജയികള്‍ക്കുള്ള ട്രോഫികള്‍ സിറാജുദ്ദീന്‍ ശമീമും വിതരണം ചെയ്തു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി തൈസി അബുദാബി ടീമിലെ ഷാജിയും മികച്ച കളിക്കാരനായി തീമ ഗ്രൂപ്പിലെ അനീഷും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോള്‍ കീപ്പര്‍ സ്ഥാനം തൈസിയിലെ റഹീം സ്വന്തമാക്കി. ബിന്‍ മതാര്‍ അല്‍ ഖുബൈസി യാണ് മികച്ച ഡിസ്പ്ലിനറി കളിക്കാരന്‍.

Latest