Connect with us

Kerala

അടൂരില്‍ പോലീസ് വാഹനമിടിച്ച് മൂന്ന് മരണം: നിരവധി പേര്‍ക്ക് പരിക്ക്

Published

|

Last Updated

അടൂരില്‍ അപകടം വരുത്തിയ പോലീസ് വാഹനം

 

പത്തനംതിട്ട:അടൂര്‍ ഏഴംകുളത്ത് ഉത്സവം കഴിഞ്ഞ മടങ്ങുന്നവര്‍ക്കിടയിലേക്ക് പോലീസ് വാഹനം പാഞ്ഞുകയറി ദമ്പതികള്‍ ഉള്‍പ്പടെ
മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏഴംകുളത്ത് സ്വദേശി ശങ്കരപ്പിള്ള(72)ഭാര്യ രത്‌നമ്മ( 65)കൊട്ടാരക്കര പടിക്കല്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍പെട്ട ഒരാളുടെ നില ഗുരുതരമാണ്. ഏഴംകുളം ദേവീ ക്ഷേത്രത്തിലെ കെട്ടുകാഴ്ച കണ്ട് മടങ്ങിയവരാണ് അപകടത്തില്‍പെട്ടത്. വാഹനത്തിലുണ്ടായിരുന്ന പോലീസുകാരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. സ്ഥലത്ത സംഘര്‍ഷാവസ്ഥ തുടരുന്നു.

അതേസമയംഅപകടമുണ്ടാക്കിയ പോലീസ് വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. എ ആര്‍ ക്യാംപിലെ ഡ്രൈവര്‍ ഷാജിയെ സസ്‌പെന്‍ഡ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പത്തനംതിട്ട എസ് പി ജേക്കബ് ജേബ് പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ എഡിജിപി പത്മകുമാറിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി.

Latest