Connect with us

Gulf

ബ്രെയിന്‍ ഹണ്ട്; ദുബൈ ഔര്‍ ഓണ്‍ സ്‌കൂള്‍ ജേതാക്കള്‍

Published

|

Last Updated

ദുബൈ: ക്വിസ് മാസ്റ്റര്‍ കണ്ണുബക്കറിന്റെ ബ്രെയിന്‍ ഹണ്ട് പ്രശ്‌നോത്തരി മത്സരത്തിന്റെ ഫൈനലില്‍ ദുബൈ ഔര്‍ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ മെല്‍വിന്‍ മറിയം സ്‌കറിയ, കൃഷ്ണ രമേശ് നായര്‍ ജേതാക്കളായി.
യു എ ഇയിലെ 72 വിദ്യാലയങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് 12-ാമത് ബ്രെയിന്‍ ഹണ്ടില്‍ പങ്കെടുത്തത്. രണ്ടുമാസം നീണ്ടു നിന്ന മത്സരത്തില്‍ അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, ദുബൈ ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂള്‍, ദുബൈ ഡി പി എസ്, അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂള്‍, അല്‍ ഐന്‍ ജൂനിയര്‍ സ്‌കൂള്‍, അബുദാബി മോഡല്‍ സ്‌കൂള്‍ എന്നിവ ഫൈനലിലെത്തി.
വിജയികള്‍ക്കുള്ള സമ്മാനം ഇറോസ് ഗ്രൂപ്പ് ഡെപ്യൂട്ടി സി ഇ ഒ നിരഞ്ജന്‍ ഗിദ്‌വാനി, ജനറല്‍ മാനേജര്‍ നീരജ് കെ ഫര്‍വാഹ, യു എ ഇ എക്‌സ് ചേഞ്ച് മാനേജര്‍ വിനോദ് നമ്പ്യാര്‍, സൗത്ത് ഇന്ത്യന്‍ ബേങ്ക് പ്രതിനിധി എ എഫ് പോള്‍, ജെറ്റ്എയര്‍വേസിലെ ശാക്കിര്‍ ഖന്തവാല, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാധാകൃഷ്ണന്‍ നായര്‍, അബുദാബി മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ വിതരണം ചെയ്തു.

---- facebook comment plugin here -----

Latest