Connect with us

Gulf

ഫ്‌ളക്‌സി പവര്‍ ബാങ്ക് പുറത്തിറക്കി

Published

|

Last Updated

ഫ്‌ളക്‌സി പവര്‍ബാങ്ക് വിതരണോദ്ഘാടനം നടന്‍ മമ്മുട്ടി നിര്‍വഹിക്കുന്നു.

ദുബൈ: ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് രംഗത്ത് നൂതനമായ ആശയങ്ങള്‍ കൊണ്ടുവന്ന ഫ്‌ളക്‌സിയില്‍ നിന്നും നിത്യജീവിതത്തില്‍ അവിഭാജ്യഘടകമായ മറ്റൊരു ഉല്‍പന്നം കൂടി വിപണിയിലെത്തി. പോക്കറ്റില്‍ കൊണ്ട് നടക്കാവുന്ന പവര്‍ ബാങ്കുകള്‍ വഴി ഏതു മൊബൈലും 72 മണിക്കൂര്‍ വരെ ചാര്‍ജ്ജ് ചെയ്യാനാകും.
അതിമനോഹരമായി വിവിധ മോഡലുകളില്‍ ഡിസൈന്‍ ചെയ്ത പവര്‍ ബാങ്കുകള്‍ മൊബൈല്‍ ഫോണിനൊപ്പം തന്നെ കൊണ്ട് നടക്കാന്‍ ആവുമെന്നതാണ് ഇതിന്റെ പ്രത്യേകത. 10, 000 വരെ എം എ എച്ച് റേറ്റിംഗ് ഉള്ള ഫ്‌ളക്‌സി പവര്‍ ബാങ്കുകള്‍ ഓരോരുത്തരുടെയും ഔദ്യോഗിക ജീവിതത്തിലെ വിശ്വസ്ത കൂട്ടുകാരനായി മാറുമെന്നു ഫ്‌ളക്‌സി മാനേജിംഗ് ഡയരക്ടര്‍ സമീര്‍ മുഹമ്മദ് അറിയിച്ചു.
ചാര്‍ജ് ഇല്ലാത്തതിന്റെ പേരില്‍ ഒരൊറ്റ കോള്‍ പോലും ഇനി മുതല്‍ നിങ്ങള്‍ക്ക് നഷ്ട്ടപ്പെടില്ല. മൊബൈല്‍ ഫോണിനു പുറമേ ടാബ്ലെറ്റുകളും ഫ്‌ളക്‌സി പവര്‍ ബാങ്കുകള്‍ വഴി ചാര്‍ജ്ജ് ചെയ്യാനാകും. മിതമായ നിരക്കില്‍ ജി സി സി യിലെങ്ങും ഫ്‌ളക്‌സി പവര്‍ ബാങ്കുകള്‍ ഇപ്പോള്‍ ലഭ്യമാണ്.