Connect with us

Ongoing News

ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

Published

|

Last Updated

ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്‍ ലോക്‌സഭയുടെ മേശപ്പുറത്ത് വച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. രാജ്യസഭയിലും ബില്‍ പ്രതിഷേധത്തിനിടയാക്കി. വിഷയം സഭ നിര്‍ത്തിവച്ച് ചെയ്യണമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സ് സംബന്ധിച്ച് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്താമെന്ന് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.
മോഡി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് സഭയില്‍വച്ചത് ഓര്‍ഡിനന്‍സ് രാജാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാതെയാണ് ഓര്‍ഡിനന്‍സ് സഭയില്‍വച്ചതെന്നും പാര്‍ലമെന്റിനെ സര്‍ക്കാര്‍ റബ്ബര്‍ സ്റ്റാമ്പാക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആരോപിച്ചു.
കര്‍ഷക കല്‍പര്യങ്ങള്‍ക്ക് എതിരാണ് ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ എന്നാണ് ആരോപണം. കര്‍ഷക ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പായി 70 ശതമാനം ഭൂവുടമകളുടേയും സമ്മതം വാങ്ങണമെന്നും സാമൂഹിക ആഘാത പഠനം നടത്തണമെന്നുമുള്ള വ്യവസ്ഥകള്‍ എടുത്തുകളഞ്ഞ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Latest