Connect with us

Kozhikode

സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദത്തിന്റെ വഴിതുറക്കാന്‍ പുതിയ കലക്ടര്‍

Published

|

Last Updated

കോഴിക്കോട്: ജില്ലയില്‍ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പുതിയ കലക്ടര്‍ എന്‍ പ്രശാന്ത്. സ്ത്രീകളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് കോഴിക്കോട് പിന്നിലാണ്. കോഴിക്കോടിനെ സ്ത്രീ സൗഹൃദ ജില്ലയാക്കി മാറ്റാനുള്ള ശ്രമമുണ്ടാകും. യുവാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ നാദാപുരം തൂണേരി മേഖലകളില്‍ ഇന്ന് സന്ദര്‍ശനം നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. പുതുതായി ചുമതലയേറ്റെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിയിരുന്നു അദ്ദേഹം.
ജാതി- മത ചിന്തകള്‍ക്കപ്പുറമുള്ള കൂട്ടായ്മകള്‍ ഉണ്ടാകണം. പ്രശ്‌നങ്ങളില്‍ നിന്ന് അകന്ന് പരസ്പരം മനസ്സിലാക്കിക്കൊണ്ടുള്ള സമൂഹത്തിനായി മനോഭാവം മാറേണ്ടതുണ്ട്. അതിനായുള്ള ആത്മാര്‍ഥമായ ശ്രമം ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാകും. പൊതുജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടവുമായി അടുത്തിടപഴകാനായി വിവര സാങ്കേതിക വിദ്യയുടെ സൗകര്യവും ഉപയോഗപ്പെടുത്തും. സോഷ്യല്‍ മീഡിയ വഴിയുള്ള സൗഹൃദം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ഫേസ് ബുക്ക് പേജിന് തുടക്കമിട്ടു. രീഹഹലരീേൃസീ്വവശസീറല എന്ന പേരിലാണ് പേജ് തുടങ്ങിയത്. ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാനും വിവരങ്ങള്‍ മനസ്സിലാക്കാനുമായി പ്രത്യേക മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ (മൊബൈല്‍ ആപ്) രൂപകല്‍പന ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.
കലക്ടര്‍ എന്ന നിലയില്‍ വികസന രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. നഗരമെന്ന നിലയിലും ജില്ലയെന്ന നിലയിലും വികസനത്തിന് വളരെയേറെ സാധ്യതകളുണ്ട്. അതു മനസ്സിലാക്കി മുന്നോട്ടു പോകും.
മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി പഠിച്ച് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നോക്കും. വികസനത്തിനായി ത്യാഗം സഹിക്കേണ്ടി വരും. വികസനത്തിനായി സ്വമേധയാ സഹകരിക്കാന്‍ ശ്രമിക്കണം. റോഡ് വികസനത്തില്‍ നിയമപരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിശോധിക്കും. വികസനം നടക്കുമ്പോള്‍ അംഗപരിമിതരുടെ സുഖമമായ സഞ്ചാരത്തിനും മറ്റും ഉതകുന്ന തരത്തിലുള്ളതാകണം. അവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ബാധ്യതയുണ്ട്.
ജില്ലയില്‍ വിവിധ മേഖലകളുടെ വികസനത്തിനായി നിരവധി പദ്ധതികള്‍ നിലവിലുണ്ട്. ഈ പദ്ധതികള്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യമെന്നും കലക്ടര്‍ പറഞ്ഞു.
ഡോ. അമ്പാടിയുമായി ചേര്‍ന്ന് ഐ വി ശശി- മോഹന്‍ലാല്‍ ടീമിനായി പുതിയൊരു തിരക്കഥ എഴുതിയിട്ടുണ്ടെന്നും താമസിയാതെ സിനിമ പുറത്തിറങ്ങുമെന്നും എഴുത്തുകാരന്‍ കൂടിയായ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Latest