Connect with us

International

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published

|

Last Updated

ലോസ്ആഞ്ചല്‍സ്: 87ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മെക്‌സിക്കന്‍ സംവിധായകന്‍ അലജാന്‍ദ്രോ ഗോണ്‍സാലസ് ഇനാറിത്തോയുടെ ബേഡ്മാന്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ അവാര്‍ഡ് നേടി. പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതം”ദ തിയറി ഓഫ് എവരിതിംഗ്” എന്ന ചിത്രത്തില്‍ അഭിനയിച്ച എഡ് ഡി റെഡ്‌മെയന്‍ മികച്ച നടനുള്ള ഓസ്‌കാറും സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരം ജൂലിയന്‍ മൂറിനാണ്.”സ്റ്റില്‍ ആലിസി”ലെ അഭിനയത്തിനാണ് ഇവര്‍ക്ക് ഓസ്‌കാര്‍ പുരസ്‌കാരം. ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
മികച്ച ചിത്രത്തിനു പുറമെ സംവിധായകന്‍, ഛായാഗ്രഹണം എന്നിങ്ങനെ നാല് പുരസ്‌കാരങ്ങളും “ബേഡ് മാന്‍” കരസ്ഥമാക്കി. ഈ ചിത്രത്തിന്റെ തിരക്കഥക്കുള്ള ഓസ്‌കാര്‍ ഇനാറിത്തോ, നിക്കോളാസ് ജിയകോബോണ്‍, അലക്‌സാണ്ടര്‍ ദിനെലാറിസ്, അര്‍മാന്‍ഡോ ബോ എന്നിവര്‍ ഏറ്റുവാങ്ങി. ഇമ്മാനുവല്‍ ലുബേസ്‌കിയാണ് (ബേഡ്മാന്‍ )ഛായാഗ്രഹണത്തിനുള്ള ഓസ്‌കാര്‍ സ്വന്തമാക്കിയത്. ഓസ്‌കാര്‍ ലഭിക്കുന്ന ആദ്യ മെക്‌സിക്കന്‍ സംവിധാകയനാണ് ഇനാറിത്തോ.
പോളിഷ് ചിത്രമായ “ഇദ”യാണ് മികച്ച വിദേശ ഭാഷാ ചിത്രം. പാവേല്‍ പാവ് ലികോവ്‌സ്‌കിയാണ് “ഇദ”യുടെ സംവിധായകന്‍. മികച്ച അന്യഭാഷ ചിത്രത്തിനുള്ള ബാഫ്റ്റ പുരസ്‌കാരവും ഈ ചിത്രം നേടിയിരുന്നു.