Connect with us

National

ഡല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. എം എല്‍ എമാരുടെ സത്യപ്രതിജ്ഞ നിര്‍വഹിക്കുന്നതിനാണ് ആദ്യ നിയമസഭ ചേര്‍ന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് എം എല്‍ എയായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടേം സ്പീക്കര്‍ ഫത്തേഹ് സിംഗ് സത്യവാചകം ചൊല്ലികൊടുത്തു.
ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ എ എ പിയുടെ ഉജ്ജ്വല വിജയത്തിന് ശേഷം നടക്കുന്ന ആദ്യ സമ്മേളനത്തില്‍ സത്യപ്രതിജ്ഞ ചടങ്ങാണ് പ്രധാനമായും നടക്കുന്നത്. കൂടാതെ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളും പൂര്‍ത്തീകരിക്കും. മൂന്ന് എം എല്‍ എ മാര്‍ മാത്രമുള്ള ബി ജെ പിക്ക് സര്‍ക്കാര്‍ പ്രതിപക്ഷ സ്ഥാനം നല്‍കുമോ എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. 10 പേരെങ്കിലുമുണ്ടെങ്കിലേ നിയമ സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അര്‍ഹതയുള്ളൂ.

Latest