Connect with us

Kerala

ആവേശത്തിരയുയര്‍ത്തി സമാപനം

Published

|

Last Updated

ആലപ്പുഴ: പതിനായിരങ്ങള്‍ ആലപ്പുഴയെ ചെങ്കടലാക്കി. സംസ്ഥനാത്തിന്റെ മുക്കുമൂലകളില്‍ നിന്ന് ചെങ്കൊടിയേന്തിയെത്തിയ പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തങ്ങള്‍ എന്നും പാര്‍ട്ടിക്കൊപ്പമെന്ന് പ്രഖ്യാപിച്ച് നിരത്തുകളിലൂടെ ഒഴുകിയപ്പോള്‍ സി പി എമ്മിന്റെ നഷ്ടപ്പെട്ട ഐക്യബോധം അക്ഷരാര്‍ഥത്തില്‍ തിരിച്ചുവന്നതായി ബോധ്യപ്പെടുത്തുന്നതായി. സമ്മേളനം സമാപിക്കുന്നതിന്റെ തലേന്നാള്‍ മുതല്‍ തന്നെ വടക്കന്‍ ജില്ലകളില്‍ നിന്ന്ള്ള പ്രവര്‍ത്തകര്‍ ആലപ്പുഴയിലെത്തിത്തുടങ്ങിയിരുന്നു.സമ്മേളനത്തിന്റെ മൂന്നാം ദിവസം വന്‍തിരക്കായിരുന്നു കൃഷ്ണപിള്ള നഗറില്‍ അനുഭവപ്പെട്ടത്. വടക്കന്‍ ജില്ലകളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുംബസമേതമെത്തി തങ്ങളുടെ പാര്‍ട്ടി ആഭിമുഖ്യം പ്രകടമാക്കിയപ്പോള്‍ സമാപന ദിവസമായ ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള പതിനായിരങ്ങള്‍ വിപ്ലവത്തറവാട് ലക്ഷ്യമാക്കിയെത്തിച്ചേരുകയായിരുന്നു. വൈകുന്നേരത്തോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച പ്രകടനം ചുവന്ന പുഴയായി പൊതുസമ്മേളന വേദിയായ ഇ എം എസ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു.എസ് ഡി വി സ്‌കൂള്‍ മൈതാനിയില്‍ നിന്നാരംഭിച്ച റെഡ് വളണ്ടിയര്‍ പരേഡില്‍ കാല്‍ ലക്ഷം ചുവപ്പ് സേനാംഗങ്ങള്‍ അണിനിരന്നു.വൈ എം സി എ പാലം, കളര്‍കോട് ജംഗ്ഷന്‍, കൈതവന, സി പി എം സംസ്ഥാന പ്രതിനിധി സമ്മേളന വേദിയായ എസ് കെ കണ്‍വന്‍ഷന്‍ സെന്റര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ബഹുജനറാലി. സി പി എം റാലി കണക്കിലെടുത്ത് ഇന്നലെ നഗരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നതിനാല്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു.