Connect with us

Kerala

എം എ ഉസ്താദ് കൃതികള്‍: വായനാ ലോകം കാത്തിരുന്ന ഗ്രന്ഥം പ്രകാശിതമായി

Published

|

Last Updated

എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി താജുല്‍ ഉലമ നഗറില്‍ നടന്ന എം എ ഉസ്താദ് അനുസ്മരണ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സംസാരിക്കുന്നു

 

താജുല്‍ ഉലമ നഗര്‍: വായനാ ലോകം കാത്തിരുന്ന അത്യപൂര്‍വ്വ കൃതി പുറത്തിറങ്ങി. താജുല്‍ ഉലമ നഗരിയിലെ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ സംയുക്ത കൃതികള്‍ വായനക്കാരുടെ കൈകളിലെത്തിയത്. പുസ്തക പ്രസാധന ചരിത്രത്തിലെ അത്ഭുതമായ കൃതി സമസ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്തു. മമ്മുഞ്ഞി ഹാജി കാസര്‍കോട് ആദ്യപ്രതി ഏറ്റുവാങ്ങി. പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ആദ്യപതിപ്പിലെ മുഴുവന്‍ കോപ്പികളും പ്രീ പബ്ലിക്കേഷന്‍ ബുക്കിംഗ് പൂര്‍ത്തിയാക്കിയത് പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

മതം, ശാസ്ത്രം, കമ്മ്യൂണിസം, യുക്തിവാദം, മതനവീകരണം, വിശ്വാസം, കര്‍മം, ആത്മസംസ്‌കരണം, ചരിത്രം എന്നിവയെ കുറിച്ചുള്ള ആധികാരികമായ പഠനങ്ങളുടെ മുവ്വായിരം പേജുകള്‍ മൂന്ന് വാള്യങ്ങളിലായാണ് പുറത്തിറക്കിയത്.
1954 ല്‍ “അല്‍ കിത്താബുല്‍ അവ്വല്‍ ഫീ താരീഖില്‍ റസൂല്‍” എന്ന പുസ്തകത്തിലൂടെ എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ച എം എ ഉസ്താദിന്റെ അറുപത് വര്‍ഷത്തെ രചനകള്‍ എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഉപഹാരമായാണ് വായനക്കാരുടെ കൈകളിലെത്തിയത്.

എസ് വൈ എസ് പ്രസീദ്ധീകരണ വിഭാഗമായ റീഡ് പ്രസ്സ് പ്രമുഖരുടെ മേല്‍നോട്ടത്തില്‍ എഡിറ്റിംഗ് പൂര്‍ത്തിയാക്കിയാക്കിയാണ് സംയുക്ത കൃതികള്‍ തയ്യാറാക്കിയത്. 45 പുസ്തകങ്ങളിലെ ഉളളടക്കങ്ങള്‍ക്ക് പുറമെ ആയിരകണക്കിന് ലേഖനങ്ങളില്‍ ആവശ്യമായതും സംയുക്ത കൃതികളില്‍ ഇടംപിടിച്ചിട്ടുണ്ട്. അറബി മലയാളം, മലയാളം ഭാഷകളിലെ ചെറുതും വലുതുമായ പുസ്തകങ്ങള്‍ക്കും ലേഖനങ്ങള്‍ക്കുമൊപ്പം പുസ്തകങ്ങളുടെ ആമുഖകുറിപ്പും പഠനങ്ങളും സംയുക്ത കൃതികളെ സമ്പന്നമാക്കുന്നു.

Latest