Connect with us

Ongoing News

സി പി എമ്മിനെ ശക്തിപ്പെടുത്തും: കോടിയേരി

Published

|

Last Updated

ആലപ്പുഴ: സി പി എമ്മിന്റെ സ്വതന്ത്ര ശക്തി ശക്തമാക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. സി പി എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തും. കയര്‍ തൊഴിലാളികളും മല്‍സ്യത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും. കര്‍ഷകരും നടത്തുന്ന സമരങ്ങള്‍ ശക്തമാക്കും. പട്ടിക ജാതി,പട്ടിക വര്‍ഗ, ഭൂരഹിത, പിന്നോക്ക വിഭാഗങ്ങളുടെ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വി എസിന് എല്ലാ പരിഗണയും പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. വി എസിന് അഭിപ്രായങ്ങള്‍ പറയാന്‍ വേദിയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അത് ഉപയോഗപ്പെടുത്തിയില്ല. സമ്മേളനത്തില്‍ നിന്നുവിട്ടുനില്‍ക്കുന്ന രീതി ഒരിക്കലും ഒരു സഖാവ് സ്വീകരിക്കരുത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും നേരിട്ട് വിളിഞ്ഞും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വി എസിനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വഴങ്ങിയിട്ടില്ല. പാര്‍ടി വിരുദ്ധ മനോഭാവം എന്നേ സെക്രട്ടറിയറ്റ് പ്രമേയത്തിലുള്ളൂ . അല്ലാതെ മാധ്യമങ്ങള്‍ പറയുന്നതുപോടെ പാര്‍ടി വിരുദ്ധന്‍ എന്ന് വി എസിനെ കുറിച്ച് പാര്‍ടി സെക്രട്ടറിയേറ്റ് അംഗീകരിച്ച പ്രയോഗത്തില്‍ പറഞ്ഞിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.