വി എസിനെ പാര്‍ട്ടി വിരുദ്ധന്‍ എന്ന് പരാമര്‍ശിച്ചിട്ടില്ല: കോടിയേരി

Posted on: February 23, 2015 1:36 pm | Last updated: February 24, 2015 at 11:30 am

kodiyeri 2ആലപ്പുഴ: വി എസ് അച്യുതാനന്ദനെ പാര്‍ട്ടി വരുദ്ധന്‍ എന്ന് പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി വിരുദ്ധ മനോഭാവം എന്നാണ് പ്രമേയത്തില്‍ പരാമര്‍ശിക്കുന്നത്. പ്രമേയത്തില്‍ ഒരു തിരുത്തലും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. വി എസിന് എല്ലാവിധ പരിഗണനയും നല്‍കുമെന്നും കോടിയേരി പറഞ്ഞു.
ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടിട്ടും വി എസ് സമ്മേളനത്തിന് വന്നില്ല. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സമ്മേളനത്തിന് വരുമെന്ന നിലപാട് കമ്യൂണിസ്റ്റിന് ചേര്‍ന്നതല്ല. പാര്‍ട്ടിത്ത് ആവശ്യമായ തീരുമാനമെടുക്കാനാണ് സംസ്ഥാന സമിതിയില്‍ ഒരു സ്ഥാനം ഒഴിച്ചിട്ടിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.