Connect with us

Palakkad

ജില്ലയിലെ ആദ്യത്തെ ദേശീയ കരാത്തെ റഫറിയായി കെ സുമേഷ്

Published

|

Last Updated

വടക്കഞ്ചേരി: ആയിരത്തോളം വിദ്യാര്‍ഥികളെ കരാത്തെ പരിശീലിപ്പിക്കുന്ന കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശി കെ സുമേഷിന് ദേശീയ കരാത്തെ റഫറിയായി അംഗീകാരം ലഭിച്ചു.
ഇന്ത്യാ ഗവണ്‍മെന്റിന്റെ മിനസ്ട്രി ഓഫ് യൂത്ത് അഫയര്‍സ് ആന്റ് സ്‌പോര്‍ട്‌സിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക കരാത്തെ സംഘടനയായ കരാത്തെ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന നാഷണല്‍ റഫറി എക്‌സാമിനിഷേനില്‍ ബി ഗ്രേഡോട് കൂടി പാസായാണ് സുമേഷ് ദേശീയ റഫറിയായത്.
വേള്‍ഡ് കരാത്തെ ഫെഡറേഷന്‍ റഫറിയും റഫറി കൗണ്‍സില്‍ ചെയര്‍മാനുമായ ഷിഹാന്‍ പരാജിത്ത് സിംഗ് കെ സുമേഷിന് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഈ അംഗീകാരം ലഭിക്കുന്ന പാലക്കാട് ജില്ലയിലെ ആദ്യത്തെ കരാത്തെ അധ്യാപകനാണ സുമേഷ്

Latest