Connect with us

Palakkad

അമ്മയും രണ്ട് മക്കളും പൊള്ളലേറ്റ് മരിച്ചത് ആത്മഹത്യ പ്രേരണമൂലമെന്ന്

Published

|

Last Updated

കൊപ്പം:നാട്യമംഗലത്ത് അമ്മയും രണ്ടു മക്കളും പൊള്ളലേറ്റു മരിച്ചത് ആത്മഹത്യ പ്രേരണം മൂലമെന്ന് പോലീസ്. സംഭവത്തില്‍ “ര്‍തൃമാതാവിനെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തു. നാട്യമംഗലം വടക്കുംമുറി മുക്കാലിക്കുന്നത്ത് മോഹനന്റെ ഭാര്യ സുജാത (48 ) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. കഴിഞ്ഞ നാലിന് രാവിലെയാണ് വടക്കുംമുറി മുക്കാലിക്കുന്നത്ത് വിമേഷിന്റെ ഭാര്യ ജിജികൃഷ്ണ (28) മക്കളായ വിഷ്ണുപ്രിയ (അഞ്ച്), വിഷ്ണുദര്‍ശ് (ഒന്ന്) എന്നിവരെ വീടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തീപടരുന്നത് കണ്ട് അയല്‍വാസികള്‍ ആദ്യം ഓടിയെത്തിയെങ്കിലും വീട് പൂട്ടിയിട്ടതിനാല്‍ അകത്ത് പ്രവേശിക്കാനായില്ല. പൂട്ട് തകര്‍ത്ത് അകത്ത് കടന്നപ്പോഴേക്കും മൂന്ന് പേരും മരിച്ചിരുന്നു. വിമേഷും അച്ഛന്‍ മോഹനനും മാതാവ് സുജാതയും ജോലിക്ക് പുറത്ത് പോയ സമയത്ത് ജിജികൃഷ്ണ തന്റെയും മക്കളുടെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂര്‍ പെലീസ് അക്കാദമിയില്‍ നടത്തിയ രാസപരിശോധനയിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പേര്‍ട്ടിലും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്നാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. സം”വത്തിന്റെ തലേന്നാള്‍ മുക്കാലിക്കുന്നത്ത് വീട്ടില്‍ കുടുംബവഴക്ക് നടന്നതായി അയല്‍വാസികളും പൊലിസിന് മൊഴി കൊടുത്തിരുന്നു. അമ്മായിഅമ്മയുടെ കടുത്ത മാനസിക പീഡനം മുലമാണ് ജിജികൃഷ്ണ ഈ കടുംകൈ ചെയ്തതെന്ന് തെളിഞ്ഞതായി കേസ് അന്വേഷിക്കുന്ന പട്ടാമ്പി സിഐ ജോണ്‍സണ്‍ പറഞ്ഞു. ജിജികൃഷ്ണയുടെ ബന്ധുക്കളുടെ പരാതിയിലാണ് സുജാതയ്‌ക്കെതിരെ പോലീസ് കേസെടുത്തത്.

Latest